• HOME
  • »
  • NEWS
  • »
  • sports
  • »
  • Harmanpreet Kaur | മിതാലിയുടെ പിൻഗാമിയാകാൻ ഹർമൻപ്രീത്; ടി20ക്ക് പുറമെ ഏകദിനത്തിലും ഇന്ത്യയുടെ ക്യാപ്റ്റനാകും

Harmanpreet Kaur | മിതാലിയുടെ പിൻഗാമിയാകാൻ ഹർമൻപ്രീത്; ടി20ക്ക് പുറമെ ഏകദിനത്തിലും ഇന്ത്യയുടെ ക്യാപ്റ്റനാകും

നേരത്തെ തന്നെ മിതാലിയിൽ നിന്നും ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്ന ഹർമൻപ്രീതിന് കൈകളിലേക്ക് വലിയ ഉത്തരവാദിത്തമാണ് വന്നുചേർന്നിരിക്കുന്നത്.

  • Last Updated :
  • Share this:
    ഓൾ റൗണ്ടർ ഹർമൻപ്രീത് കൗർ (HarmanPreet Kaur) ഇന്ത്യൻ വനിതാ ടീമിന്റെ (Indian Women Cricket Team) ഏകദിന ക്യാപ്റ്റനായി സ്ഥാനമേറ്റു. വെറ്ററൻ താരവും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ കൂടിയായ മിതാലി രാജ് (Mithali Raj) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് മിതാലിയുടെ പിൻഗാമിയായി ഹർമൻപ്രീതിനെ ബിസിസിഐ (BCCI) പ്രഖ്യാപിച്ചത്. നേരത്തെ തന്നെ മിതാലിയിൽ നിന്നും ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്ന ഹർമൻ ഇതോടെ ഏകദിനത്തിലും ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാകും.

    ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെയാകും ഹർമൻ സ്ഥിരം ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക. ലങ്കയ്‌ക്കെതിരെ മൂന്ന് മത്സര ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുക. സ്‌മൃതി മന്ഥാനയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.



    Also read- അരങ്ങേറ്റത്തിൽ സെഞ്ചുറി, ഏകദിനത്തിൽ ഉയർന്ന റൺ വേട്ടക്കാരി, ആറ് ലോകകപ്പ്; ഇന്ത്യൻ ക്രിക്കറ്റിന്റെ മിതാലി 'റാണി'

    അതേസമയം, ബുധനാഴ്ചയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വികാരനിർഭര കുറിപ്പിലൂടെയാണ് 39 വയസുകാരിയായ താരം വിടവാങ്ങൽ പ്രഖ്യാപിച്ചത്.

    ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ട്വെന്റി 20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 699 റൺസ്, ഏകദിനത്തില്‍ 7805 റണ്‍സ്, ടി20യിൽ 2364 റണ്‍സുമാണ് മിതാലി തന്റെ 23 വർഷം നീണ്ട കരിയറിൽ നിന്നും നേടിയത്.

    Also read- 'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം'; ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

    ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ വനിതാ ടീം -

    ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), എസ് മേഘ്ന, ദീപ്തി ശർമ, പൂനം യാദവ്, രാജേശ്വരി ഗെയ്ക്‌വാദ്, സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകർ, മേഘ്ന സിംഗ്, രേണുക സിംഗ് , തന്യ ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ.

    ടി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), എസ് മേഘ്ന, ദീപ്തി ശർമ, പൂനം യാദവ്, രാജേശ്വരി ഗെയ്ക്‌വാദ്, സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ് (ഡബ്ല്യുകെ), പൂജ വസ്ത്രകർ, മേഘ്ന സിംഗ്, രേണുക സിംഗ്, ജെമീമ റോഡ്രിഗസ്, രാധാ യാദവ്.
    Published by:Naveen
    First published: