നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഹര്‍മന്‍പ്രീത് നയിച്ചു; ലോകകപ്പിലെ ആദ്യ പോരട്ടത്തില്‍ ഇന്ത്യക്ക് 34 റണ്‍സ് ജയം

  ഹര്‍മന്‍പ്രീത് നയിച്ചു; ലോകകപ്പിലെ ആദ്യ പോരട്ടത്തില്‍ ഇന്ത്യക്ക് 34 റണ്‍സ് ജയം

  • Last Updated :
  • Share this:
   ഗയാന: വനിതാ ലോകകപ്പ് ടി 20 യിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലാന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ മറികടന്നത്. 51 പന്തുകളില്‍ 103 റണ്‍സ് നേടിയ  നായിക ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തിലണ് ഇന്ത്യന്‍ ജയം. ഹര്‍മന്‍പ്രീതിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് എടുത്തത്.

   മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 67 റണ്ണെടുത്ത ഓപ്പണര്‍ സുസി ബാറ്റസാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ദയാലന്‍ ഹോമലതയും പൂനം യാദവും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രാധാ യാദവ് രണ്ടും അരുന്ധതി റെഡ്ഡി ഒന്നും വിക്കറ്റുകള്‍ നേടി.

   ടി20 ലോകകപ്പ്: ഹർമൻ പ്രീതിന് സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റൻ സ്കോർ

   നേരത്തെ എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്. ടി 20യില്‍ ഹര്‍മന്‍പ്രീതിന്റെ ആദ്യ സെഞ്ചുറിയാണിത്. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ താനിയ ഭാട്ടിയ (9), സ്മൃതി മന്ദാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍ പിന്നീടെത്തിയ ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും ഇന്ത്യയെ മുന്നോട്ട് നയിച്ചു. ജമീമ 59 റണ്‍സെടുത്ത് പുറത്തായി. ഇരുവരും 133 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. 103 റണ്‍സെടുത്ത ഹര്‍മന്‍പ്രീതിനെ ഇന്ത്യന്‍ ഇന്നിങ്സിലെ അവസാന പന്തിലാണ് ഡിവൈന്‍ പുറത്താക്കിയത. ലിയ തഹുഹു കിവീസിനായി രണ്ട് വിക്കറ്റുകള്‍ നേടി.

   First published: