• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാനമക്കെതിരെ ഹാട്രിക്ക്; ഹാരി കെയ്ൻ ടോപ് സ്കോറർ


Updated: June 24, 2018, 8:55 PM IST
പാനമക്കെതിരെ ഹാട്രിക്ക്; ഹാരി കെയ്ൻ ടോപ് സ്കോറർ

Updated: June 24, 2018, 8:55 PM IST
മോസ്കോ: പാനമക്കെതിരായ ഹാട്രിക്കോടെ ഇംഗ്ലണ്ടിൻറെ ഹാരി കെയ്ൻ റഷ്യൻ ലോകകപ്പിലെ ടോപ് സ്കോററായി. അഞ്ചുഗോളുകളാണ് ഹാരി കെയ്നിന്റെ സമ്പാദ്യം.

നാലുഗോളുകൾവീതം നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കുവിനെയുമാണ് കെയ്ൻ മറികടന്നത്.

പാനമക്കെതിരായ കെയ്നിന്റെ മൂന്ന് ഗോളുകളിൽ രണ്ടെണ്ണവും പെനാൽറ്റിയിലൂടെയായിരുന്നു. 22, 45+1 മിനിറ്റുകളിലാണ് പെനാൽറ്റികളിലൂടെ ഹാരി കെയ്ൻ വല കുലുക്കിയത്.

രണ്ടാം പകുതിയിൽ 62 മിനിറ്റിലായിരുന്നു മൂന്നാം ഗോൾ. ഇതിനുപിന്നാലെ ഇംഗ്ലണ്ട് പരിശീലകൻ കെയ്നിനെ കളിക്കളത്തിൽ നിന്ന് തിരികെ വിളിച്ചു. ആദ്യമത്സരത്തിൽ ടുണീഷ്യക്കെതിരെ കെയ്ൻ ഇരട്ടഗോൾ നേടിയിരുന്നു.
First published: June 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍