നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • '20 വര്‍ഷങ്ങളായി ഇന്ത്യയ്ക്കുള്ളത് മികച്ച ക്യാപ്റ്റന്മാര്‍; എന്നാൽ പ്രിയപ്പെട്ട നായകന്‍ സൗരവ് ഗാംഗുലി': ഹര്‍ഷ ഭോഗ്‍ലേ

  '20 വര്‍ഷങ്ങളായി ഇന്ത്യയ്ക്കുള്ളത് മികച്ച ക്യാപ്റ്റന്മാര്‍; എന്നാൽ പ്രിയപ്പെട്ട നായകന്‍ സൗരവ് ഗാംഗുലി': ഹര്‍ഷ ഭോഗ്‍ലേ

  ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ അലന്‍ ബോര്‍ഡര്‍ എങ്ങനെ മാറ്റി മറിച്ചോ അത് പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി മാറ്റിയത്

  harsha bhogle, saurav ganguly

  harsha bhogle, saurav ganguly

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റിന് കഴിഞ്ഞ 20 വര്‍ഷമായി മികച്ച ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിക്കുവാനുള്ള അവസരമുണ്ടായെന്ന് ഹര്‍ഷ ഭോഗ്‍ലേ. എന്നാൽ മികച്ച ക്യാപ്റ്റന്മാരില്‍ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് ഹര്‍ഷ വെളിപ്പെടുത്തി.

   മാച്ച്‌ ഫിക്സിംഗ് കഴിഞ്ഞൊരു കാലത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി നയിച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ അലന്‍ ബോര്‍ഡര്‍ എങ്ങനെ മാറ്റി മറിച്ചോ അത് പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി മാറ്റിയത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ബോര്‍ഡര്‍ക്കുള്ള സ്ഥാനമാണ് താന്‍ ഗാംഗുലിയ്ക്ക് നല്‍കുന്നതെന്നും ഭോഗ്‍ലേ പറഞ്ഞു.
   BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]
   രണ്ട് വര്‍ഷം ഇന്ത്യയെ മികച്ച രീതിയിലാണ് ദ്രാവിഡ് നയിച്ചത്. അത് കഴിഞ്ഞ് കുംബ്ലെയും ധോണിയും വിരാട് കോഹ്‍ലിയുമെല്ലാം മികച്ച ക്യാപ്റ്റന്മാരാണെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യം തന്നെയാണെന്നും ഹര്‍ഷ വ്യക്തമാക്കി. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച്‌ ആരും വാചാലരാകുന്നില്ലെങ്കിലും ആ രണ്ട് വര്‍ഷത്തെ റെക്കോര്‍ഡ് മികച്ചതായിരുന്നുവെന്നും ഹര്‍ഷ പറഞ്ഞു.

   ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായി മാറിയത് പിന്നീട് നമ്മള്‍ കണ്ടു. ഐസിസിയുടെ കീഴിലുള്ള എല്ലാ കിരീടവും ധോണി ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. പിന്നീട് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയുടെ നാളുകളായിരുന്നു. ഇവരുടെ പ്രകടനങ്ങളെ ഒക്കെ മതിക്കുമ്പോളും തന്റെ പ്രിയങ്കരനായ ക്യാപ്റ്റന്‍ അത് എന്നും സൗരവ് ഗാംഗുലി ആയിരിക്കുമെന്നും ഹര്‍ഷ ഭോഗ്‍ലേ വ്യക്തമാക്കി.
   First published:
   )}