നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് കരുതിയത്, രാജി പ്രഖ്യാപിച്ച സമയം ശരിയായില്ല'; കോഹ്ലിക്കെതിരെ വിമര്‍ശനം ശക്തം

  'ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് കരുതിയത്, രാജി പ്രഖ്യാപിച്ച സമയം ശരിയായില്ല'; കോഹ്ലിക്കെതിരെ വിമര്‍ശനം ശക്തം

  ഒരു ടൂര്‍ണമെന്റ് കഴിയുമ്പോഴാണ് സാധാരണ നായകത്വത്തിലുള്ള ഇത്തരം തീരുമാനങ്ങള്‍ വരുന്നത്. നമ്മള്‍ ട്വന്റി20 ലോകകപ്പ് ജയിച്ചാല്‍ ഇനി എന്ത് സംഭവിക്കും എന്നാണ് തന്റെ ആകാംക്ഷ എന്നും പഠാന്‍ പറഞ്ഞു.

  News18

  News18

  • Share this:
   ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് വലിയ ഞെട്ടലായിരുന്നു. കോഹ്ലി ടി20 നായകസ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

   ജോലിഭാരം കണക്കിലെടുത്ത് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് ഹര്‍ഷ ഭോഗ്ലെ പ്രതികരിച്ചു. 'കോഹ്ലിക്കുള്ളിലെ തീവ്രത കടുത്തതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുവഴി ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ട് മാസത്തേക്ക് മാറി നില്‍ക്കാന്‍ കോഹ്ലിക്ക് കഴിയുമായിരുന്നു. ഇപ്പോള്‍ സ്വീകരിച്ച തീരുമാനം വേണ്ട വിശ്രമം അദ്ദേഹത്തിന് നല്‍കുമെന്ന് പ്രതീക്ഷിക്കാം. ട്വന്റി20 ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പുതിയ ഉയരങ്ങളും അദ്ദേഹം കീഴടക്കിയേക്കാം'- ഭോഗ്ലെ പറഞ്ഞു.

   അതേസമയം കോഹ്ലി നായക സ്ഥാനം പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ട്വന്റി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഈ പ്രഖ്യാപനം നടത്തുന്നതായിരുന്നു ഉചിതമെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു.

   ഒരു ടൂര്‍ണമെന്റ് കഴിയുമ്പോഴാണ് സാധാരണ നായകത്വത്തിലുള്ള ഇത്തരം തീരുമാനങ്ങള്‍ വരുന്നത്. നമ്മള്‍ ട്വന്റി20 ലോകകപ്പ് ജയിച്ചാല്‍ ഇനി എന്ത് സംഭവിക്കും എന്നാണ് തന്റെ ആകാംക്ഷ എന്നും പഠാന്‍ പറഞ്ഞു. ലോകകപ്പ് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത് വലിയ പ്രശ്നമില്ലായിരുന്നു. കളിയില്‍ ജയവും തോല്‍വിയും ഉണ്ടാവും. എന്നിട്ടും ലോകകപ്പിന് മുന്‍പേ കോഹ്ലി അത് പ്രഖ്യാപിച്ചു. സമയം ശരിയായില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.

   വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം; പ്രതികരണവുമായി സൗരവ് ഗാംഗുലി

   വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യ കണ്ട മികച്ച നായകന്മാരില്‍ ഒരാളാണ് കോഹ്ലിയെന്നും ടീമിന്റെ ഭാവി മുന്‍പില്‍ കണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവനയില്‍ ഗാംഗുലി പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ് കോഹ്ലിയെന്നും ഗാംഗുലി വ്യക്തമാക്കി.

   'വലിയ ആര്‍ജവത്തോടെയാണ് കോഹ്ലി ഇന്ത്യയെ നയിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിജയം കൈവരിച്ച ഇന്ത്യയുടെ നായകന്മാരില്‍ ഒരാളാണ് കോഹ്ലി. ഭാവി മുന്‍പില്‍ കണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ടി20യില്‍ ക്യാപ്റ്റനായി നിന്നുള്ള കോഹ്ലിയുടെ ഉജ്വല പ്രകടനത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. വരുന്ന ലോകകപ്പിലേക്കായി കോഹ്ലിക്ക് ഞങ്ങളുടെ എല്ലാ ആശംസകളും. ഇനിയും ഇന്ത്യക്ക് വേണ്ടി റണ്‍ വാരിക്കൂട്ടുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'- ഗാംഗുലി പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}