നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഹർഷൽ പട്ടേലിനെ ടീമിലെടുക്കാൻ ഇനിയും സമയമുണ്ട്; ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മാറ്റം വേണമെന്ന് ഹർഷ ഭോഗ്‌ലെ

  ഹർഷൽ പട്ടേലിനെ ടീമിലെടുക്കാൻ ഇനിയും സമയമുണ്ട്; ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മാറ്റം വേണമെന്ന് ഹർഷ ഭോഗ്‌ലെ

  ഈ സീസണില്‍ ആർസിബിക്ക് 29 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ബൗളിങ്ങിന് പുറമെ വാലറ്റത്ത് നിർണായക ഘട്ടങ്ങളിൽ ടീമിന് റൺസ് നേടിക്കൊടുക്കാനുള്ള മികവും താരത്തിനുണ്ട്.

  News18

  News18

  • Share this:
   ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർസിബി) താരമായ മീഡിയം പേസർ ഹര്‍ഷല്‍ പട്ടേലിനെ ഉൾപ്പെടുത്തുന്നത് ഗുണകരമായിരിക്കുമെന്ന അഭിപ്രായവുമായി പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ. നിലവിൽ ഐപിഎൽ നടക്കുന്ന അതേ വേദികളിൽ തന്നെയാണ് ലോകകപ്പും നടക്കുന്നത് എന്നതിനാൽ ലോകകപ്പ് നടക്കുന്ന സമയത്തും പിച്ചുകളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം വരില്ല എങ്കിൽ ഹർഷൽ പട്ടേലിനെ ടീമിലെടുക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്തേക്കുമെന്നാണ് ഭോഗ്‌ലെ ട്വിറ്ററിലൂടെ പറഞ്ഞത്.

   ലോകകപ്പിനുള്ള അന്തിമ ടീമിന്റെ ലിസ്റ്റ് നൽകാൻ ഒക്ടോബർ 10 വരെ സമയമുണ്ട് എന്നതിനാൽ പിച്ചിന് ഇണങ്ങുന്ന തരത്തിലുള്ള സെലക്ഷൻ നടത്തുന്നത് ടൂർണമെന്റിൽ ഇന്ത്യക്ക് മുതൽക്കൂട്ട് ആയിരിക്കുമെന്ന് പറഞ്ഞ ഭോഗ്‌ലെ ആരാധകരുടെ അഭിപ്രായം എന്താണ് എന്ന് കൂടി ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.


   ഈ സീസണില്‍ ആർസിബിക്ക് വേണ്ടി പന്ത് കൊണ്ട് മികച്ച പ്രകടനമാണ് ഹര്‍ഷല്‍ പട്ടേല്‍ നടത്തുന്നത്. സീസണിൽ 29 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ മികച്ച ഫോമിലുമാണ്. ഐപിഎല്ലിൽ ഒരു സീസണിൽ കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളിൽ ലസിത് മലിംഗയെ താരം മറികടന്നിരുന്നു. നിലവിൽ 29 വിക്കറ്റുകൾ വീഴ്ത്തിയ താരം 2013ല്‍ 32 വിക്കറ്റുകള്‍ നേടിയ ഡ്വെയ്‌ന്‍ ബ്രാവോയ്ക്കും 2020ല്‍ 30 വിക്കറ്റുകള്‍ നേടിയ കാഗിസോ റബാഡയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇവരെ മറികടക്കാൻ കേവലം മൂന്ന് വിക്കറ്റുകൾ മാത്രമാണ് താരത്തിന് വേണ്ടത്. സീസണിൽ ആർസിബി പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്നതിനാൽ ഐപിഎല്ലിൽ ഒരു സീസണിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ റെക്കോർഡ് സ്വന്തമാക്കുക എന്നത് ഹർഷലിന് ആയാസകരമായ കാര്യമല്ല.


   ബൗളിങ്ങിന് പുറമെ വാലറ്റത്ത് നിർണായക ഘട്ടങ്ങളിൽ ടീമിന് റൺസ് നേടിക്കൊടുക്കാനുള്ള മികവും താരത്തിനുണ്ട് എന്നതും മുതൽക്കൂട്ടാണ്. നിലവിലെ ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് ഹർഷലിനെ ഭോഗ്‌ലെ കണ്ടിരിക്കുന്നത് എന്ന് കരുതാം. ഈ സീസണിൽ മുംബൈക്ക് വേണ്ടി കാര്യമായ സംഭാവനകൾ നൽകാൻ ഹാർദിക്കിന് കഴിഞ്ഞിട്ടില്ല. ഓൾ റൗണ്ടർ എന്ന ലേബൽ ഉണ്ടെങ്കിലും ഈ സീസണിൽ മുംബൈക്ക് വേണ്ടി ഹാർദിക് പന്തെറിഞ്ഞിട്ടില്ല. ബാറ്റിങ്ങിൽ ഹാർദിക്കിന്റെ മികവിന്റെ അടുത്തെങ്ങും ഹർഷൽ എത്തില്ലെങ്കിലും ബൗളിങ്ങിൽ ഹർഷലിന്റെ മികവിനെ ഇന്ത്യക്ക് പരിഗണിക്കേണ്ടതാണ് വന്നേക്കും. ഐപിഎല്ലിൽ ഹർഷൽ നടത്തുന്ന മികച്ച പ്രകടനത്തെ വിശ്വസിച്ച് താരത്തെ ടീമിലെടുക്കുക എന്നതാണ് സെലക്ടർമാർക്ക് മുന്നിലുള്ള വഴി.
   Published by:Naveen
   First published:
   )}