അകാലത്തില്‍ വിടപറഞ്ഞു പോയ തന്റെ സഹോദരിക്ക് വികാരനിര്‍ഭരമായ കുറിപ്പുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേല്‍. രോഗബാധിതയായി ഏപ്രില്‍ 9നാണ് ഹര്‍ഷലിന്റെ സഹോദരി അര്‍ച്ചിത പട്ടേല്‍ മരണത്തിന് മുന്‍പില്‍ കീഴടങ്ങിയത്.
'ചേച്ചി, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്നേഹസമ്പന്നയും സന്തോഷവതിയുമായ വ്യക്തി നിങ്ങളായിരുന്നു. അവസാന ശ്വാസം വരേയും മുന്‍പിലെത്തിയ എല്ലാ പ്രതിസന്ധികളേയും ചിരിയോടെയാണ് നിങ്ങള്‍ നേരിട്ടത്. ഇന്ത്യയിലേക്ക് തിരികെ വരും മുന്‍പ്, ഞാന്‍ ചേച്ചിക്കൊപ്പമായിരിക്കുമ്പോള്‍, കളിയില്‍ ശ്രദ്ധിക്കാനും നിങ്ങളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ട എന്നുമാണ് എന്നോട് പറഞ്ഞത്. കഴിഞ്ഞ രാത്രി ഞാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങാനും കളിക്കാനുമുള്ള കാരണം ആ വാക്കുകള്‍ മാത്രമാണ്'- ഹര്‍ഷല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
View this post on Instagram
'നിങ്ങളെക്കുറിച്ച് ഓര്‍ക്കാനും നിങ്ങളെ ആദരിക്കാനും എനിക്ക് ഇനി ചെയ്യാനാവുന്നത് അത് മാത്രമാണ്. എന്നെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ അഭിമാനിച്ചിരുന്ന കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നിങ്ങളെ ഞാന്‍ മിസ് ചെയ്യും. നിങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു'- സഹോദരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹര്‍ഷല്‍ കുറിച്ചു.
ചേച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഹര്‍ഷല്‍ ബയോബബിള്‍ വിട്ടിരുന്നു. ഏതാനും ദിവസം കുടുംബത്തിനൊപ്പം ചെലവഴിച്ചതിന് ശേഷമാണ് ഹര്‍ഷല്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ഏപ്രില്‍ 12ന് നടന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ മത്സരം ഹര്‍ഷലിന് നഷ്ടപ്പെട്ടിരുന്നു.
റോഡപകടത്തിൽ യുവ ടേബിൾ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; അപകടം ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിൽ
ചെന്നൈ: വാഹനാപകടത്തിൽ തമിഴ്നാട്ടിലെ യുവ ടേബിൾ ടെന്നീസ് താരത്തിന് ദാരുണാന്ത്യം. വിശ്വ ദീൻദയാലൻ(18) ഗുവാഹത്തിയിൽ നിന്നും ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടയിൽ അപകടത്തിൽപെട്ട് മരിച്ചത്. 83ാമത് സീനിയർ നാഷണൽ-ഇന്റർസ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിൽ ഞായറാഴ്ച്ചയാണ് അപകടമുണ്ടായത്.
ദീൻദയാലും ടീമംഗങ്ങളായ മറ്റ് മൂന്ന് പേരും ടാക്സിയിലായിരുന്നു ഷില്ലോങ്ങിലേക്ക് യാത്ര തിരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ എതിർ ദിശയിൽ നിന്നു വന്ന 12-വീൽ ട്രെയിലർ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ട്രെയിലർ ഡിവൈഡറിൽ കയറി മറിഞ്ഞ് കാറിൽ ഇടിക്കുകയായിരുന്നു. ഗുവാഹത്തിക്ക് സമീപമുള്ള ഉംലി ചെക്പോസ്റ്റ് കഴിഞ്ഞാണ് അപകടമുണ്ടായത്.
ടാക്സി ഡ്രൈവർ അപകടസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ദീനദയാലിനെ അടുത്തുള്ള നോങ്‌പോ സിവിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അന്ത്യം.
ദീനദയാലിനൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് ടീം അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രമേശ് സന്തോഷ് കുമാർ, അഭിനാഷ് പ്രസന്നജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ഇവർ നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ(NEIGRIHMS)ചികിത്സയിലാണ്.
മേഘാലയ സർക്കാരിന്റെ സഹായത്തോടെ ചാമ്പ്യൻസ്ഷിപ്പിന്റെ സംഘാടകരാണ് താരങ്ങളെ NEIGRIHMS ൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിശ്വ ദീനദയാലിന്റെ മരണത്തിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു ആദരാഞ്ജലികൾ അർപ്പിച്ചു.
ദീനദയാലിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പിതാവും കുടുംബവും ഗുവാഹത്തിയിൽ എത്തി. മൃതദേഹം എംബാം ചെയ്ത് സ്വദേശമായ ചെന്നൈയിലേക്ക് ഇന്ന് രാവിലെ കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.