• HOME
  • »
  • NEWS
  • »
  • sports
  • »
  • Neeraj Chopra | നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

Neeraj Chopra | നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

നീരജിന്റെ സ്വര്‍ണ നേട്ടം ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയായി.

Reuters Photo

Reuters Photo

  • Share this:
    ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേിടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ഹരിയാനയിലെ പാനിപതില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കുന്ദ്രയാണ് നീരജിന്റെ സ്വദേശം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച കാര്യം അറിയിച്ചത്.

    ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞെടുത്തത്. നീരജിന്റെ സ്വര്‍ണ നേട്ടം ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയായി.

    ഒളിമ്പിക്‌സില്‍ 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര

    ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ചോപ്ര രണ്ടാം റൗണ്ടിലാണ് തന്റെ മികച്ച ദൂരം കണ്ടെത്തിയത്. രണ്ടാം റൗണ്ടില്‍ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റര്‍. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളില്‍ ദൂരം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ താരം അതെല്ലാം ഫൗള്‍ ആക്കുകയായിരുന്നു.

    Also Read-ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടി നീരജ്; മറ്റ് ഇനങ്ങളിലെ ആദ്യ ഒളിമ്പിക് മെഡൽ ജേതാക്കൾ ഇവരൊക്കെ

    അതേസമയം 2017ലെ ലോക ചാമ്പ്യനും ടോക്യോയില്‍ സ്വര്‍ണം നേടാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ജര്‍മനിയുടെ ജൊഹനാസ് വെറ്റര്‍ ഫൈനലില്‍ ആദ്യ എട്ട് സ്ഥാനങ്ങള്‍ക്ക് പുറത്തായാണ് മത്സരം അവസാനിപ്പിച്ചത്. യോഗ്യത റൗണ്ടില്‍ നിറം മങ്ങിയിരുന്നെങ്കിലും ഫൈനലില്‍ ജര്‍മന്‍ താരം തന്റെ മികവിലേക്ക് എത്തുമെന്നും യോഗ്യത റൗണ്ടില്‍ ഒന്നാമത് എത്തിയ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഏവരും കരുതിയിരുന്നു. എന്നാല്‍ ഫൈനലില്‍ 82.52 മീറ്റര്‍ ആയിരുന്നു താരത്തിന്റെ മികച്ച പ്രകടനം.

    ഒളിമ്പിക്‌സില്‍ 2008ല്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടിയതിന് ശേഷം ഇന്ത്യക്ക് വേണ്ടി വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് നീരജ് ചോപ്ര. നീരജിന്റെ സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ അത്‌ലറ്റിക്‌സില്‍ ഇതുവരെ ഇന്ത്യ മൂന്ന് മെഡലുകളാണ് നേടിയത്.
    Published by:Jayesh Krishnan
    First published: