'അംല 90 റണ്‍സ് നേടിയാല്‍ കോഹ്ലി വീഴും' ഇന്ത്യന്‍ നായകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം
അംല ഇതുവരെ 171 ഇന്നിങ്സുകള്‍ മാത്രമാണ് കളിച്ചത്.
news18
Updated: May 30, 2019, 7:51 PM IST

amla
- News18
- Last Updated: May 30, 2019, 7:51 PM IST
ഓവല്‍: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 8,000 റണ്‍സ് നേടിയ താരത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഹാഷിം അംല. അടുത്ത നാല് മത്സരത്തിനുള്ളില്‍ അംല 90 റണ്‍സ് നേടുകയാണെങ്കില്‍ അതിവേഗം ഏകദിനത്തില്‍ 8,000 റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിയും. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അംല ബാറ്റിങ്ങിനിടെ പരുക്കേറ്റ് മടങ്ങുകയും ചെയ്തു.
175 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്ലി 8,000 റണ്സിലെത്തിയിരുന്നത്. അംല ഇതുവരെ 171 ഇന്നിങ്സുകള്‍ മാത്രമാണ് കളിച്ചത്. അതുകൊണ്ട് തന്നെ ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നായി 90 റണ്‍സെടുക്കാന്‍ കഴിഞ്ഞാല്‍ അംലയ്ക്ക് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിയും. Also Read: 'ജയം തേടി പോര്‍ട്ടീസ്' റണ്‍മല കീഴടക്കാന്‍ ദക്ഷിണാഫ്രിക്ക ഇറങ്ങി
നിലവില്‍ അതിവേഗം 2000, 3000, 4000, 5000, 6000, 7000 റണ്‍സ് കടന്ന താരമെന്ന റെക്കോര്‍ഡുകളെല്ലാം അംലയുടെ പേരിലാണ്. കോഹ്ലിയെ വീഴ്ത്തി 8000 ത്തിന്റെ റെക്കോര്‍ഡും സ്വന്തമാക്കിയാല്‍ റെക്കോര്‍ഡ് ബുക്കിലെ മികച്ച നേട്ടമാകും അംലയുടെ പേരില്‍ കുറിക്കപ്പെടുക.
175 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്ലി 8,000 റണ്സിലെത്തിയിരുന്നത്. അംല ഇതുവരെ 171 ഇന്നിങ്സുകള്‍ മാത്രമാണ് കളിച്ചത്. അതുകൊണ്ട് തന്നെ ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്നായി 90 റണ്‍സെടുക്കാന്‍ കഴിഞ്ഞാല്‍ അംലയ്ക്ക് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിയും.
നിലവില്‍ അതിവേഗം 2000, 3000, 4000, 5000, 6000, 7000 റണ്‍സ് കടന്ന താരമെന്ന റെക്കോര്‍ഡുകളെല്ലാം അംലയുടെ പേരിലാണ്. കോഹ്ലിയെ വീഴ്ത്തി 8000 ത്തിന്റെ റെക്കോര്‍ഡും സ്വന്തമാക്കിയാല്‍ റെക്കോര്‍ഡ് ബുക്കിലെ മികച്ച നേട്ടമാകും അംലയുടെ പേരില്‍ കുറിക്കപ്പെടുക.