• HOME
  • »
  • NEWS
  • »
  • sports
  • »
  • അമ്മ ടിവിയില്‍ കളി കാണുന്നുണ്ടാകുമെന്നറിയാം, എഴുന്നേറ്റില്ലെങ്കില്‍ പേടിക്കുമായിരുന്നു; പരുക്കേറ്റിട്ടും കളി തുടര്‍ന്ന താരം പറയുന്നു

അമ്മ ടിവിയില്‍ കളി കാണുന്നുണ്ടാകുമെന്നറിയാം, എഴുന്നേറ്റില്ലെങ്കില്‍ പേടിക്കുമായിരുന്നു; പരുക്കേറ്റിട്ടും കളി തുടര്‍ന്ന താരം പറയുന്നു

ബാറ്റിങ്ങ് തുടര്‍ന്ന താരം പിന്നീട് 100 പന്തില്‍ 76 റണ്‍സുമായാണ് മടങ്ങിയത്

hashmatullah shahidi

hashmatullah shahidi

  • News18
  • Last Updated :
  • Share this:
    ലണ്ടന്‍: ഇന്നലെ നടന്ന അഫ്ഗാന്‍ ഇംഗ്ലണ്ട് മത്സരത്തിന്റെ ഹൈലൈറ്റ് ഓയിന്‍ മോഗര്‍ന്റെ വെടിക്കെട്ടാണെങ്കില്‍ അഫ്ഗാന്‍ താരങ്ങള്‍ കാഴ്ചവെച്ച പോരാട്ട വീര്യവം ക്രിക്കറ്റ് ആസ്വാദകരുടെ മനസ് കീഴടക്കുന്നതായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരുക്കേറ്റിട്ടും ബാറ്റിങ്ങ് തുടര്‍ന്ന ഹഷ്മതുള്ളയുടേതായിരുന്നു.

    മാര്‍ക് വുഡിന്റെ 141 കി.മീ വേഗതയുള്ള ബൗണ്‍സര്‍കൊണ്ട താരം പരുക്കേറ്റ് മൈതാനത്ത് വീണത് ആശങ്ക പടര്‍ത്തിയിരുന്നു. താരങ്ങളും ഒഫീഷ്യല്‍സും ഓടിയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുകയും ചെയ്തു. 54 പന്തില്‍ 24 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയായിരുന്നു താരത്തിന് പരുക്കേല്‍ക്കുന്നത് എന്നാല്‍ ബാറ്റിങ്ങ് തുടര്‍ന്ന താരം പിന്നീട് 100 പന്തില്‍ 76 റണ്‍സുമായാണ് മടങ്ങിയത്.

    Also Read: 'ഒരു സിക്‌സ്, രണ്ട് സിക്‌സ്. ചറപറ സിക്‌സ്..'മോര്‍ഗന്‍ vs അഫ്ഗാന്‍ മത്സരത്തിലെ സുന്ദര നിമിഷങ്ങള്‍

    ബൗണ്‍സറേറ്റ് ഹെല്‍മറ്റ് തകര്‍ന്നിട്ടും ബാറ്റിങ്ങ് തുടര്‍ന്നത് ടിവിയില്‍ കളികാണുന്ന അമ്മ പേടിക്കാതിരിക്കാനാണെന്നാണ് താരം പറഞ്ഞത്. 'എന്റെ ഹെല്‍മെറ്റ് പൊട്ടിയിരുന്നു. ഗ്രൗണ്ടിലെത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത് കളി നിര്‍ത്താനാണ്. പക്ഷേ എനിക്ക് പോകാന്‍ തോന്നിയില്ല. ടീമിന് എന്നെ ആവശ്യമുണ്ടെന്ന് അറിയാമായിരുന്നു. എന്റെ അമ്മ ടിവിയില്‍ കളി കാണുന്നുണ്ടാകുമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് വേദന ഉണ്ടായിട്ടും വേഗത്തില്‍ എഴുന്നേറ്റത്. അല്ലെങ്കില്‍ അമ്മ പേടിക്കും.' താരം പറയുന്നു.

    കഴിഞ്ഞ വര്‍ഷമാണ് അച്ഛന്‍ വിട്ടുപിരിഞ്ഞതെന്നും അമ്മയെ സങ്കടപ്പെടുത്താന്‍ കഴിയില്ലെന്നും താരം പറയുന്നു. 'കഴിഞ്ഞ വര്‍ഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. അമ്മയെ വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഗ്യാലറിയിലിരുന്ന് എന്റെ ചേട്ടനും കളി കാണുന്നുണ്ടായിരുന്നു.' ഹഷ്മതുള്ള പറഞ്ഞു.

    First published: