• HOME
  • »
  • NEWS
  • »
  • sports
  • »
  • മുഹമ്മദ് സലാ ലിവർപൂളിലെത്തി; ഇസ്ലാമിനോടുള്ള നാട്ടുകാരുടെ കാഴ്ചപ്പാട് മാറ്റി; ഇസ്ലാംവിരുദ്ധത കുറഞ്ഞതായി പഠനം

മുഹമ്മദ് സലാ ലിവർപൂളിലെത്തി; ഇസ്ലാമിനോടുള്ള നാട്ടുകാരുടെ കാഴ്ചപ്പാട് മാറ്റി; ഇസ്ലാംവിരുദ്ധത കുറഞ്ഞതായി പഠനം

ഈജിപ്ഷ്യൻ താരം 2017ൽ ലിവർപൂളിൽ ചേർന്നതോടെ വംശീയ അതിക്രമങ്ങൾ 19 % കുറഞ്ഞു. ഓൺലൈനിലെ ഇസ്ലാം വിരുദ്ധ കമന്റുകൾ 50 ശതമാനം കുറഞ്ഞതായും പഠന റിപ്പോർട്ട്

മുഹമ്മജ് സലാ

മുഹമ്മജ് സലാ

  • Last Updated :
  • Share this:
    മുഹമ്മദ് സലായുടെ ലിവർപൂൾ ടീമിലെ സാന്നിധ്യം ബ്രിട്ടീഷ് സമൂഹത്തിനിടയിൽ ഇസ്ലാമിനെയും മുസ്ലിംകളെയും കൂടുതല്‍ പരിചിതമാക്കിയെന്നും വിദ്വേഷ കുറ്റകൃത്യങ്ങളും ഓൺലൈനിലെ ഇസ്ലാംവിരുദ്ധ കമന്റുകളും വലിയതോതിൽ കുറഞ്ഞുവെന്നും പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായിരുന്ന ഇസ്ലാമിനെ കുറിച്ചുള്ള മോശം പ്രതിച്ഛായക്കും മുഹമ്മദ് സലായുടെ വരവോടെ വലിയ മാറ്റമുണ്ടായെന്നും സ്റ്റാൻഫോർഡ് സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.

    ഈജിപ്ഷ്യന്‍ ഫുട്‌ബോൾ താരം ലിവര്‍പൂൾ എഫ്‌സി ടീമില്‍ എത്തിയതോടെ ലിവര്‍പൂള്‍ സിറ്റിയിലും ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലും ഇസ്ലാമോഫോബിയ വലിയതോതില്‍ കുറഞ്ഞതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മേഖലയില്‍ വംശീയാതിക്രമങ്ങള്‍ 19 ശതമാനം കുറഞ്ഞതായും പഠനത്തിൽ പറയുന്നു. മുഹമ്മദ് സലായുടെ വരവോടെ ലിവര്‍പൂള്‍ ഫാന്‍സിന്റെ ഇസ്ലാമോഫോബിയ ട്വീറ്റുകള്‍ പകുതിയായി കുറഞ്ഞതായും കണ്ടെത്തി. 15 മില്ല്യന്‍ ട്വീറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇസ്ലാമോഫോബിക് ട്വീറ്റുകള്‍ 7.2 ശതമാനത്തില്‍ നിന്ന് 3.4 ആയി കുറഞ്ഞതായാണ് കണ്ടെത്തിയത്.



    മുഹമ്മദ് സലായുടെ പ്രശസ്തി ലിവര്‍പൂള്‍ ആരാധകര്‍ക്കിടയില്‍ ഇസ്ലാമിനെയും മുസ്‌ലിംകളെയും കൂടുതല്‍ പരിചിതമാക്കിയെന്നും പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായിരുന്ന ഇസ്‌ലാമിനെ കുറിച്ചുള്ള മോശം പ്രതിച്ഛായക്കും മുഹമ്മദ് സലായുടെ വരവോടെ വലിയ മാറ്റമുണ്ടാക്കി. മുസ്‌ലിംകളെ അടുത്തറിയാനും ഇസ്‌ലാമിനെ പരിചയപ്പെടാനും മുഹമ്മദ് സലായുടെ സാന്നിധ്യം സഹായകമായെന്നും ഇമിഗ്രേഷന്‍ പോളിസി ലാബ് പഠനത്തില്‍ കണ്ടെത്തി.

    ഗോള്‍ നേടുമ്പോള്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് നമസ്‌കാരത്തിലേതെന്ന പോലെ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന മുഹമ്മദ് സലാ ഇംഗ്ലണ്ടുകാര്‍ക്ക് ഇപ്പോള്‍ ഒരു ഗോളടി വീരന്‍ കൂടിയാണ്. യുകെയിലെയും ലോകത്തിലെയും തന്നെ ഇസ്ലാം സമൂഹത്തിനും ഇസ്ലാം ഇതര സമൂഹങ്ങൾക്കും സലാ റോൾ മോഡലാണെന്ന് ലിവർപൂളിലെ ഷേഖ് അബ്ദുള്ള ക്വില്ല്യം മോസ്ക് ചീഫ് എക്സിക്യൂട്ടീവ് മുമിൻ ഖാൻ പറഞ്ഞു. ഇസ്ലാം മതവിശ്വാസത്തെ കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങൾ സലാ മാറ്റിയെടുത്തു. ജനങ്ങളാകെ സലായെ ഇഷ്ടപ്പെടുന്നു. എല്ലാവരെയും ഒന്നിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും- മുമിൻ ഖാൻ കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെ 27 ഗോളുകളാണ് സലാ നേടിയത്. 26കാരനായ സലാ മികച്ച ഫുട്ബോളർക്കുള്ള ബാലൻഡിയോർ പുരസ്കാരത്തിനുള്ള മത്സരാർഥികളിൽ ഒരാളാണ്.
    First published: