ചെന്നൈ: രാജസ്ഥാനെതിരായ മത്സരത്തില്‍ ധോണി മൈതാനത്തിറങ്ങിയത് ശരിയായില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന് സ്റ്റീഫന്‍ ഫ്ളെമിങ്. നോബോള്‍ ആണോ അല്ലയോയെന്ന ആശയക്കുഴപ്പം പരിഹരിക്കാനായാണ് നായകന് കളത്തിലിറങ്ങിയതെന്നും ഇതിന്റെ പേരില്‍ താരം ഏറെക്കാലം ചോദ്യം ചെയ്യപ്പെടുമെന്നും ഫ്ളെമിങ് പറഞ്ഞു.
നോ ബോള്‍ വിവാദം ക്രിക്കറ്റ് ലോകത്ത് തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിഷയത്തില്‍ വിശദീകരണവുമായി ഫ്ളെമിങ് രംഗത്തെത്തിയത്. 'ബോളിങ് എന്‍ഡിലുണ്ടായിരുന്ന അംപയര്‍ നോ ബോള്‍ വിളിച്ചു, പിന്നീട് നോ ബോള്‍ ആണോ അല്ലയോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായി. ഇതില്‍ വ്യക്തത വരുത്താനാണ് ധോണി മൈതാനത്തേക്ക് പോയി അംപയര്‍മാരുമായി സംസാരിച്ചത്' ചെന്നൈ പരിശീലകന് പറഞ്ഞു.
Also Read: 'അയാളും മനുഷ്യനാണ്'; നോബോള്‍ വിവാദത്തില്‍ ധോണിയെ പിന്തുണച്ച് ഗാംഗുലി
കളിയുടെ അവസാന നിമിഷം ആയതിനാലാണ് താരം കളത്തിലിറങ്ങിയതെന്നും നോ ബോള്‍ നിര്‍ണ്ണായകമാകുന്ന സാഹചര്യമായിരുന്നു അതെന്നും പറഞ്ഞ ഫ്ളെമിങ് വിഷയത്തില്‍ വ്യക്തത വരുത്തുക എന്ന് മാത്രമെ ധോണിക്കുണ്ടായിരുന്നുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ ധോണിയുടെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ താരത്തെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. എല്ലാവരും മനുഷ്യനാണെന്നും മത്സരത്തിന്റെ തീവ്രതയാണ് അയാളെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നുമായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.