• HOME
  • »
  • NEWS
  • »
  • sports
  • »
  • ഒരു ചെറിയ കൈയബദ്ധം; അക്ഷർ പട്ടേൽ അക്‌സർ പട്ടേലായത് ഇങ്ങനെ

ഒരു ചെറിയ കൈയബദ്ധം; അക്ഷർ പട്ടേൽ അക്‌സർ പട്ടേലായത് ഇങ്ങനെ

ബിസിസിഐയുടെ രേഖകളിലും മറ്റ് ഔദ്യോഗിക രേഖകളിലുമെല്ലാം അക്‌സർ പട്ടേൽ എന്നാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അക്ഷർ പട്ടേൽ എന്നതാണ് ഉപയോഗിച്ചിട്ടുള്ളത്

Axar Patel (Image:BCCI)

Axar Patel (Image:BCCI)

  • Share this:
    ഇന്ത്യൻ പിച്ചുകളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ നിർണായക താരമായിക്കൊണ്ടിരിക്കുകയാണ് അക്‌സർ പട്ടേൽ (Axar Patel). ന്യൂസിലൻഡിനെതിരെ (IND vs NZ) നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ (Test series) ആദ്യത്തെ ടെസ്റ്റിൽ (First Test) അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു.

    ടെസ്റ്റിൽ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിലെ നിർണായക ബൗളറായി മാറിയ ഈ ഇടം കൈയൻ സ്പിന്നർ ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ പേരിലുള്ള തെറ്റിനെ കുറിച്ചാണ്. താരത്തിന്റെ പേര് പലരും എഴുതുന്നതും ഉച്ഛരിക്കുന്നതും പല വിധത്തിലാണ്. ചിലർ അക്‌സർ പട്ടേൽ (Aksar Patel) എന്ന് ഉപയോഗിക്കുമ്പോൾ മറ്റ് ചിലർ അക്ഷർ പട്ടേൽ (Akshar Patel) എന്നാണ് ഉപയോഗിക്കുന്നത്. ഇതിൽ ഏതാണ് ശരി എന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിസിസിഐയുടെ (BCCI) രേഖകളിലും മറ്റ് ഔദ്യോഗിക രേഖകളിലുമെല്ലാം അക്‌സർ പട്ടേൽ എന്നാണ് ഉപയോഗിച്ച് വരുന്നത്. എന്നാൽ താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അക്ഷർ പട്ടേൽ എന്നതാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതാണ് താരത്തിന്റെ പേരിലുയരുന്ന സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്.

    'അക്ഷർ പട്ടേൽ' 'അക്‌സർ പട്ടേൽ' ആവുകയായിരുന്നു എന്നാണ് താരത്തിന്റെ മാതാപിതാക്കൾ പറഞ്ഞത്. താരം ജനിച്ച സമയത്ത് തങ്ങൾ മകനിട്ട പേര് അക്ഷർ പട്ടേൽ ആയിരുന്നെന്നും എന്നാൽ ആശുപത്രിയിലെ നഴ്സിന്റെ പക്കൽ നിന്നും സംഭവിച്ച ചെറിയ കൈയബദ്ധമാണ് താരത്തിന്റെ പേര് മാറ്റത്തിന് കാരണമായതെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ജനന സർട്ടിഫിക്കറ്റിൽ അക്ഷർ എന്നുള്ളത് അക്‌സർ ആയതോടെ ഔദ്യോഗിക രേഖകളിലെല്ലാം അക്‌സർ പട്ടേൽ എന്ന പേര് വരികയായിരുന്നു. ഇതോടെയാണ് താരത്തിന് തന്റെ ശരിയായ പേര് നഷ്ടമായത്.

    ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം നാല് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളിൽ നിന്നായി 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതിനിടയിൽ അഞ്ച് തവണയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതിൽ കാൺപൂർ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടം കൂടി ഉൾപ്പെടുന്നു. നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനം കൂടിയാണ് അക്‌സർ സ്വന്തമാക്കിയിരിക്കുന്നത്.

    Also read - IND vs NZ |പകരക്കാരനായി എത്തി; ഡിആര്‍എസ് എടുപ്പിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് കെ എസ് ഭരത്, വീഡിയോ

    വിക്കറ്റ് ടു വിക്കറ്റ് ബൗളർ എന്ന വിഭാഗത്തിലാണ് അക്‌സറിന്റെ സ്ഥാനം. വേഗം കൂട്ടിയും കുറച്ചും മിഡിൽ സ്റ്റമ്പ് ലക്ഷ്യമാക്കി എറിയുന്ന പന്തുകളാണ് അക്സറിന്റെ കരുത്ത്. ഇടംകൈ ബൗളറായ താരത്തിന്റെ പന്തുകൾ വലംകൈ ബാറ്റർമാർക്കാണ് കൂടുതലും വെല്ലുവിളി ഉയർത്തുന്നത്.
    Published by:Naveen
    First published: