മെസ്സിയുടെ അർജന്റീനയെ തകർത്ത സൗദി അറേബ്യൻ താരങ്ങൾക്ക് സൗദി രാജകുമാരൻ റോൾസ് റോയ്സ് കാറുകൾ സമ്മാനമായി നൽകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ എന്താണ് ഈ വാർത്തയുടെ വാസ്തവം?
അർജന്റീനയ്ക്കെതിരായ ഐതിഹാസിക വിജയത്തിനു പിന്നാലെ സൗദിയിൽ പൊതു അവധി പ്രഖ്യാപനത്തിനു പിന്നാലെയാണ് റോൾസ് റോയ്സ് വാർത്തയും വന്നത്. 1994 ലെ ലോകകപ്പിൽ ബെൽജിയത്തിനെതിരെ സെയ്ദ് അൽ ഓവ്എയ്റന്റെ ഗോളിന് ശേഷം രാജാവ് റോൾസ് റോയ്സ് നൽകിയിരുന്നു. അർജന്റീനയ്ക്കെതിരായ വിജയത്തിനു ശേഷവും ഇത് ആവർത്തിക്കുമെന്നായിരുന്നു വാർത്തകൾ.
എന്നാൽ ഇത്തരം വാർത്തകളെല്ലാം തള്ളിയിരിക്കുകയാണ് സൗദി ഹെഡ് കോച്ച് ഹെർവേ റെനാഡ്. സൗദി ടീമിലെ ഒരു കളിക്കാനും സൗദി രാജകുടുംബത്തിൽ നിന്ന് ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ലെന്നാണ് ഹെർവേ വ്യക്തമാക്കിയതെന്ന് ദി സൺ റിപ്പോർട്ടിൽ പറയുന്നു.
Also Read- പോളണ്ടിന് രണ്ടാം ഗോള്‍; 82-ാം മിനിറ്റില്‍ സൗദിയുടെ വലനിറച്ച് റോബട്ട് ലെവൻഡോവ്സ്കിയുടെ സൂപ്പര്‍ ഗോള്‍
ഇത്തരം വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും മത്സരം തുടരുകയാണെന്നും ഈ അവസരത്തിൽ ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കാൻ സമയമില്ലെന്നുമാണ് കർക്കശക്കാരനായ ഫ്രഞ്ച് കോച്ച് വ്യക്തമാക്കുന്നത്. ഒരു മത്സരം മാത്രമാണ് തങ്ങൾ കളിച്ചത്. ഇനിയും രണ്ട് പ്രധാന മത്സരങ്ങൾ ബാക്കിയുണ്ട്. ലോകകപ്പിൽ സൗദിയുടെ സാന്നിധ്യം കൂടുതൽ മത്സരങ്ങൾ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹെർവേ പറയുന്നു.
Also Read- നെയ്മർ ഇല്ലെങ്കിലും ബ്രസീൽ കരുത്തർ; പകരം വെയ്ക്കാവുന്ന താരങ്ങൾ ടീമിലുണ്ട്: വെയ്ൻ റൂണി
അർജന്റീനയ്ക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. വരാനിരിക്കുന്ന മൂന്ന് പ്രധാന മത്സരങ്ങളിൽ ഒന്നാണിതെന്നായിരുന്നു പരിശീലനകൻ പറഞ്ഞിരുന്നത്. ഗ്രൂപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുകയാണ് ലക്ഷ്യമെന്നും ഹെർവേ വ്യക്തമാക്കി. ഗ്രൂപ്പിൽ റാങ്കിങ്ങിൽ ഏറ്റവും പുറകിലുള്ള ടീമാണ് സൗദിയെന്ന കാര്യം വിസ്മരിക്കുന്നില്ലെന്നും ഹെർവേ പറഞ്ഞതായി സൺ റിപ്പോർട്ടിൽ പറയുന്നു.
സൗദിയുടെ ഹീറോയായ പരിശീലകൻ ഫ്രഞ്ചുകാരൻ ഹെർവെ റെനാർഡ് കളിക്കാരെ മെരുക്കിയെടുക്കുന്നതെങ്ങനെ?
അതേസമയം, ഖത്തര്‍ ലോകകപ്പിൽ സൗദി അറേബ്യയുടെ മത്സരം പുരോഗമിക്കുകയാണ്. പോളണ്ടാണ് സൗദിയുടെ എതിരാളികൾ. രണ്ടാം പകുതി പിന്നിടുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോളണ്ട് മുന്നിലാണ്. മത്സരത്തിന്റെ 39–ാം മിനിറ്റിൽ പിയോറ്റർ സെലിൻസ്കിയാണ് പോളണ്ടിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 82ാം മിനുട്ടിൽ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് പോളണ്ടിന് വേണ്ടി രണ്ടാമത്തെ ഗോൾ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.