ഹിമയുടെ ഇംഗ്ലീഷിനെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് അത്ലറ്റിക് ഫെഡറേഷന്
Updated: July 13, 2018, 10:19 PM IST
Updated: July 13, 2018, 10:19 PM IST
ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ട്രാക്കില്‍ ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി സ്വര്‍ണം നേടിയ ഉയര്‍ത്തിയ ഹിമാ ദാസിനെ അപമാനിച്ച അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പരസ്യമായി മാപ്പു പറഞ്ഞു.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഹിമാ ദാസിന്റെ ഇംഗ്ലീഷിനെ അത്ലറ്റിക് ഫെഡറേഷന് പരിഹസിച്ചിരുന്നു. അണ്ടര്‍-20 ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ സെമി ഫൈനല്‍ മുന്നേറ്റത്തിനുശേഷമാണ് ഫെഡറേഷന് ഹിമയെ പരിഹസിച്ചത്.
ഹിമയെ ഫെഡറേഷന് പരിഹസിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഉണ്ടായത്. ഇതിനു പിന്നാലെ വന്ന ട്വീറ്റും വിവാദമായി. ഹിമയുടെ ഇംഗ്ലീഷിനെ അളന്നതല്ലെന്നും താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നെത്തിയ ഹിമയ്ക്ക് ഹിന്ദി പോലും ഒഴുക്കോടെ സംസാരിക്കാനാകില്ലെന്നും സൂചിപ്പിച്ചതാണെന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഇതും വിവാദമായതോടെ മാപ്പ് പറഞ്ഞ് തിടിയൂരുകയായിരുന്നു.
'ഹിമയെ കുറിച്ചുള്ള ട്വീറ്റ് നിങ്ങളെ ഓരോരുത്തരെയും വേദനിപ്പിച്ചതില്‍ രാജ്യത്തോട് മാപ്പു ചോദിക്കുന്നു.. ആ ട്വീറ്റിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം തങ്ങളുടെ താരത്തിന് ഉള്ളിലോ ഗ്രൗണ്ടിലോ ഉള്ള ഒരു പ്രതിസന്ധി പോലും പിന്നോട്ടടിച്ചില്ല എന്നു തുറന്നുകാട്ടാനായിരുന്നു. ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ആ താരത്തിന്റെ മനസാന്നിധ്യം അറിയിക്കുകയായിരുന്നു. ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു'
അതേസമയം വിവാദ ക്യാപ്ഷന്‍ നല്കിയ വീഡിയോ പിന്‍വലിക്കാന്‍ ഫെഡറേഷന് തയാറായിട്ടില്ല.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഹിമാ ദാസിന്റെ ഇംഗ്ലീഷിനെ അത്ലറ്റിക് ഫെഡറേഷന് പരിഹസിച്ചിരുന്നു. അണ്ടര്‍-20 ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ സെമി ഫൈനല്‍ മുന്നേറ്റത്തിനുശേഷമാണ് ഫെഡറേഷന് ഹിമയെ പരിഹസിച്ചത്.
ഹിമയെ ഫെഡറേഷന് പരിഹസിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഉണ്ടായത്. ഇതിനു പിന്നാലെ വന്ന ട്വീറ്റും വിവാദമായി. ഹിമയുടെ ഇംഗ്ലീഷിനെ അളന്നതല്ലെന്നും താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നെത്തിയ ഹിമയ്ക്ക് ഹിന്ദി പോലും ഒഴുക്കോടെ സംസാരിക്കാനാകില്ലെന്നും സൂചിപ്പിച്ചതാണെന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഇതും വിവാദമായതോടെ മാപ്പ് പറഞ്ഞ് തിടിയൂരുകയായിരുന്നു.
Loading...
അതേസമയം വിവാദ ക്യാപ്ഷന്‍ നല്കിയ വീഡിയോ പിന്‍വലിക്കാന്‍ ഫെഡറേഷന് തയാറായിട്ടില്ല.
അവസാന 80 മീറ്ററിലെ കുതിപ്പില്‍ സ്വര്‍ണം; അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി ഹിമാദാസ്
Loading...