• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ചരിത്രമെഴുതി ഹിമ ദാസ് : ലോക ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത


Updated: July 13, 2018, 1:21 PM IST
ചരിത്രമെഴുതി ഹിമ ദാസ് : ലോക ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത

Updated: July 13, 2018, 1:21 PM IST
താംപെരെ: അത്ലറ്റിക്സിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്. അണ്ടർ-20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടിയാണ് ഹിമ ദാസ് ചരിത്രത്തിന്റെ ഭാഗമായത്. പതിനെട്ട്കാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മൻസൻ (52.28) വെങ്കലവും നേടി.

സെമിയിൽ 52.10 സെക്കൻഡിലായിരുന്നു താരം ഓട്ടം പൂർത്തിയാക്കിയത്. അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാമതായായിട്ടായിരുന്നു ഫിനിഷ് ചെയ്തത്. അന്ന് അണ്ടർ-20 വിഭാഗത്തിലെ ദേശീയ റെക്കോർഡും ഹിമ സ്വന്തമാക്കിയിരുന്നു. ഈയിടെ ഗുവാഹത്തിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഹിമ റെക്കോർഡ് തിരുത്തിയെഴുതി. ഗുവാഹത്തിയിൽ 51.13 സെക്കൻഡാണ് ഹിമയ്ക്ക് 400 മീറ്റർ ഓടാൻ വേണ്ടിവന്നത്. അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ സ്വർണംനേടുന്ന രണ്ടാം താരമാണ് ഹിമ. ചരിത്രനേട്ടം സ്വന്തമാക്കിയ ഹിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു.




2016-ൽ പോളണ്ടിൽ നടന്ന അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു. സീമ പുനിയ (2002), നവ്ജീത് കൗർ ധില്ലൻ (2014) എന്നിവർ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ മുമ്പ് വെങ്കലം നേടിയിട്ടുണ്ട്. അതേസമയം ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ ഫൈനലിലെത്തിയിരുന്ന മലയാളി താരം ശ്രീശങ്കർ ആറാം സ്ഥാനത്തായി. 7.75 മീറ്ററാണ് ശ്രീശങ്കർ താണ്ടിയത്.

 
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍