• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹിമ ദാസിന്‍റെ പരിശീലകനെതിരെ ലൈംഗികാരോപണം

news18india
Updated: July 28, 2018, 9:15 PM IST
ഹിമ ദാസിന്‍റെ പരിശീലകനെതിരെ ലൈംഗികാരോപണം
news18india
Updated: July 28, 2018, 9:15 PM IST
ന്യൂഡൽഹി: അണ്ടര്‍ 20 ലോക ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ച ഹിമ ദാസിന്‍റെ പരിശീലകൻ നിപ്പോൺ ദാസിനെതിരെ ലൈംഗികാരോപണം. ഗുവാഹത്തിയിൽ അദ്ദേഹം തന്നെ പരിശീലനം നൽകിയ മറ്റൊരു താരമാണ് നിപ്പോൺ ദാസിനെതിരെ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ഹിമ ദാസ് അന്താരാഷ്ട്ര തലത്തിൽ അത്ലറ്റിക്സിന് മെഡൽ നേടിയത്.

അതേസമയം, നിപ്പോൺ ദാസിനെതിരെ പരാതികൾ ഉണ്ടെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അസ്സം സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ ഡിപ്പാർട്മെന്‍റ് കമ്മീഷണർ അഷുതോഷ് അഗ്നിഹോത്രി പറഞ്ഞു. നാഷണൽ സ്കൂൾ മീറ്റിൽ അസ്സമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ഇപ്പോൾ നിപ്പോൺ ദാസിനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ പരിശീലനത്തിൽ നിന്നും കായികമത്സരത്തിൽ നിന്നും തന്നെ പുറത്താക്കുമെന്ന് കോച്ച് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയായ കുട്ടി ഫസ്റ്റ് പോസ്റ്റിനോടു പറഞ്ഞു.

ബസിസ്ത പൊലീസ് സ്റ്റേഷനിൽ ജൂൺ 22നാണ് പരാതിക്കാരിയുടെ കുടുംബം കോച്ചിനെതിരെ പരാതി നൽകിയത്. സെക്ഷൻസ് 342, 354, 376 (ബലാത്സംഗം), 511, 506 എന്നീ വകുപ്പുകൾ ചേർത്താണ് കോച്ചിനെതിരെ പരാതി നൽകിയിരിക്കുന്നത്. അതേസമയം, നിപ്പോൺ ദാസ് പൊലീസ് നിരീക്ഷണത്തിലാണെന്ന് ബസിസ്ത പൊലീസ് സ്റ്റേഷനിലെ ഓഫീസർ പറഞ്ഞു.
First published: July 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍