'ഇത് ഹിമചരിതം' പോളണ്ട് മുതല്‍ ചെക് റിപ്പബ്ലിക്ക് വരെ 20 ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണവുമായി ഹിമ ദാസ്

ജൂലൈ രണ്ടിന് പോളണ്ടില്‍വെച്ചായിരുന്നു പത്തൊമ്പതുകാരിയുടെ ജൈത്രയാത്ര തുടങ്ങുന്നത്

news18
Updated: July 21, 2019, 4:43 PM IST
'ഇത് ഹിമചരിതം' പോളണ്ട് മുതല്‍ ചെക് റിപ്പബ്ലിക്ക് വരെ 20 ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണവുമായി ഹിമ ദാസ്
hima das
  • News18
  • Last Updated: July 21, 2019, 4:43 PM IST
  • Share this:
നോവ് മെസ്‌റ്റോ: ഇരുപത് ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണവുമായി ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്. കഴിഞ്ഞദിവസം ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ചാം സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരിക്കുന്നത്. താരത്തിന്റെ സീസണിലെ ആദ്യ നാനൂറ് മീറ്റര്‍ പോരാട്ടമായിരുന്നു ഇത്.

52.09 സെക്കന്‍ഡിലാണ് ഹിമ നോവ് മെസ്റ്റില്‍ സ്വര്‍ണ്ണം നേടിയത്. ജൂലൈ രണ്ടിന് പോളണ്ടില്‍വെച്ചായിരുന്നു പത്തൊമ്പതുകാരിയുടെ ജൈത്രയാത്ര തുടങ്ങുന്നത്. ജൂലൈ 2 ന് നടന്ന മല്‍സരത്തില്‍ 200 മീറ്റര്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഹിമ സ്വര്‍ണ്ണമണിഞ്ഞത്. ഏഴിന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക്സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.97 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്.

Also Read: 'ഫൈനലില്‍ കാലിടറി' ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി

ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്നോ അത്ലറ്റിക് മീറ്റിലും താരം സ്വര്‍ണം നേടി ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡായിരുന്നു. പിന്നാലെ ബുധനാഴ്ച ടബോര്‍ അത്ലറ്റിക് മീറ്റിലും അസമുകാരി സ്വര്‍ണം നേട്ടം ആവര്‍ത്തിച്ചു.

ടാബോര്‍ അത്ലറ്റിക്സില്‍ 200 മീറ്ററില്‍ 23.25 സെക്കന്‍ഡില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചെത്തിയായിരുന്നു ഹിമയുടെ നേട്ടം. 2000 ജനുവരി ഒമ്പതിന് ആസ്സാമിലെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി, റോന്‍ജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളില്‍ ഏറ്റവും ഇളയവളാണ് ഹിമ.

First published: July 21, 2019, 4:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading