• HOME
 • »
 • NEWS
 • »
 • sports
 • »
 • FIFA World Cup | മോഷ്ടിക്കപ്പെട്ട കിരീടം; ഇടക്കു കയറിവന്ന നായ; ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രവും രസകരമായ ചില സംഭവങ്ങളും

FIFA World Cup | മോഷ്ടിക്കപ്പെട്ട കിരീടം; ഇടക്കു കയറിവന്ന നായ; ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രവും രസകരമായ ചില സംഭവങ്ങളും

2026 ലെ ലോകകപ്പിൽ 48 ടീമുകൾ മാറ്റുരക്കും. യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും പുറത്ത് ഒരു ടീമും ഇതുവരെ ഫിഫ ലോകകപ്പ് നേടിയിട്ടില്ല

(Image via Wikimedia Commons)

(Image via Wikimedia Commons)

 • Last Updated :
 • Share this:
  അഭിഷേക് മുഖർ‌ജി

  ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദങ്ങളിലൊന്നാണ് ഫുട്ബോൾ. 2018 ലെ ഫുട്ബോൾ ലോകകപ്പിന്റെ അവസാന പതിപ്പ് 3.5 ബില്യൺ ആളുകൾ കണ്ടെന്നാണ് റിപ്പോർട്ടുകൾ. 2026 ലെ ലോകകപ്പിൽ 48 ടീമുകൾ മാറ്റുരക്കും. യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും പുറത്ത് ഒരു ടീമും ഇതുവരെ ഫിഫ ലോകകപ്പ് നേടിയിട്ടില്ല.

  ഇതുവരെ നടന്ന 21 ഫുട്ബോൾ ലോകകപ്പുകളിൽ ആകെ നാലു തവണ മാത്രമേ ആതിഥേയത്വം വഹിച്ച ഭൂഖണ്ഡത്തിനു പുറത്തുള്ള ഒരു രാജ്യം കപ്പ് നേടിയിട്ടുള്ളൂ.. 1958-ൽ സ്വീഡനിൽ നടന്ന ലോകകപ്പ് ഫൈനലിൽ ബ്രസീൽ ആണ് കപ്പ് നേടിയത്. 2014-ൽ ബ്രസീലിൽ നടന്ന മൽസരത്തിൽ കിരീടം നേടിയത് ജർമനിയാണ്. മറ്റ് രണ്ട് മൽസരങ്ങൾ യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും പുറത്താണ് നടന്നത്. 2002ൽ ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് ആതിഥേയത്വം വഹിച്ച മൽസരത്തിൽ ബ്രസീൽ വിജയിച്ചപ്പോൾ‍ 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന മൽസരത്തിൽ സ്പെയിൻ കിരീടം ചൂടി.

  കാണികളുടെ എണ്ണത്തിൽ ലോക റെക്കോർഡ്

  ബ്രസീലിൽ നടന്ന 1950 ലെ ലോകകപ്പ് മൽസരത്തിൽ സാധാരണ രീതിയിലുള്ള ഫൈനൽ നടന്നിരുന്നില്ല. സ്‌പെയിൻ, സ്വീഡൻ, ഉറുഗ്വേ, ബ്രസീൽ എന്നീ ടീമുകളാണ് അവസാന ലീഗിൽ മാറ്റുരച്ചത്. റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലും യുറഗ്വായും തമ്മിലാണ് ഫൈനൽ നടന്നത്. ഈ മൽസരത്തിൽ വിജയിച്ചത് യുറഗ്വായ് ആണ്.

  173,850 കാണികളാണ് ഈ മത്സരം കാണാനെത്തിയത്. ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും കൂടുതൽ കാണികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഈ  മത്സരം ​ഗിന്നസ് റെക്കോർഡിലും ഇടം നേടി. അനൗദ്യോഗിക കണക്കു പ്രകാരം ഏകദേശം 200,000 പേർ ഈ മൽസരം കാണാനെത്തിയിരുന്നു.

  1930-ൽ മോണ്ടിവിഡിയോയിൽ നടന്ന റൊമാനിയ-പെറു മത്സരമാണ് ഏറ്റവും കുറവ് കാണികൾ പങ്കെടുത്ത ലോകകപ്പ് മത്സരം. 300 പേർ മാത്രമാണ് ഈ മൽസരം കാണാൻ ഉണ്ടായിരുന്നത്.

  ഇന്ത്യയുടെ പിൻമാറ്റം

  ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബർമ (ഇപ്പോഴത്തെ മ്യാൻമർ) എന്നീ രാജ്യങ്ങൾ 1950 ലോകകപ്പിൽ നിന്ന് പിന്മാറിയിരുന്നു. അതിനു പിന്നാലെ ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോളിൽ മൽസരിക്കാനുള്ള ക്ഷണം ലഭിച്ചു. എന്നാൽ, ടീം സെലക്ഷൻ, പരിശീലനം എന്നിവ സംബന്ധിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇന്ത്യ ആ ക്ഷണം നിരാകരിക്കുകയാണ് ചെയ്തത്. 1950 ലെ ബ്രസീൽ ലോകകപ്പിൽ കളിക്കാൻ ക്ഷണം ലഭിച്ച ഒരേയൊരു ഏഷ്യൻ ടീമായിരുന്നു ഇന്ത്യ. നഗ്ന പാദരായി കളിക്കാൻ അനുവദിക്കാത്തതാണ് ഇന്ത്യ പിൻമാറാൻ പ്രധാന കാരണം എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയോ ഔദ്യോ​ഗിക സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.

  ഹാജർ ശതമാനം

  എല്ലാ തവണയും ഫിഫ ലോകകപ്പിൽ (വരാനിരിക്കുന്ന ലോകകപ്പ് ഉൾപ്പെടെ) പങ്കെടുത്ത ഏക ടീമാണ് ബ്രസീൽ. തൊട്ടടുത്ത സ്ഥാനം ജർമനിക്കാണ് (20 ലോകകപ്പ് മൽസരങ്ങൾ). ഇറ്റലി (18), അർജന്റീന (18), മെക്സിക്കോ (17) എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.

  ബ്രസീൽ അഞ്ച് തവണ റെക്കോർഡ് ലോകകപ്പ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫൈനൽ മത്സരങ്ങൾ കളിച്ച രാജ്യം ജർമനിയാണ്. എട്ടു ലോലകപ്പ് ഫു‍ട്ബോൾ ഫൈനലാണ് ജർമൻ ടീം കളിച്ചിട്ടുള്ളത്. ബ്രസീലാകട്ടെ, ഏഴും.

  കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും തമ്മിലുള്ള പോരാട്ടം

  1974 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് പടിഞ്ഞാറൻ ജർമനിയാണ്. യാദൃശ്ചികമെന്നു പറയട്ടെ, കിഴക്കൻ ജർമനി ലോകകപ്പ് ഫുട്‍ബോളിന് യോഗ്യത നേടിയ ഏക പതിപ്പും ഇതുതന്നെയായിരുന്നു. രണ്ട് ടീമുകളും ഗ്രൂപ്പ് 2 ൽ ഇടംപിടിച്ചു. ഇരു ടീമുകളും ഏറ്റുമുട്ടിയ മൽസരത്തിൽ കിഴക്കൻ ജർമനി 1-0 ന് പടിഞ്ഞാറൻ ജർമനിയെ പരാജയപ്പെടുത്തി.

  നഷ്ടപ്പെട്ട കിരീടം, ഒടുവിൽ കണ്ടെത്തൽ

  ഏറ്റവും കൂടുതൽ കാലം ഫിഫ പ്രസിഡന്റായിരുന്നയാൾ എന്ന റെക്കോർഡ് ജൂൾസ് റിമെറ്റിനാണ്. 1921 മുതൽ 1954 വരെ യാണ് അദ്ദേഹം ഫിഫയുടെ തലപ്പത്തിരുന്നത്. ലോകകപ്പ് മൽസരങ്ങൾ നടത്താനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. 1946 ലെ ലോകകപ്പ് ട്രോഫി ജൂൾസ് റിമെറ്റ് ട്രോഫി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.

  1966ലെ ലോകകപ്പ് ഇംഗ്ലണ്ടിലാണ് നടന്നത്. 1966 മാർച്ച് 20 ന് വെസ്റ്റ്മിൻസ്റ്ററിലെ മെത്തഡിസ്റ്റ് സെൻട്രൽ ഹാളിൽ നിന്ന് ട്രോഫി മോഷ്ടിക്കപ്പെട്ടു. 15,000 പൗണ്ട് മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു ഫോൺ കോളും കുറിപ്പും പിന്നാലെ വന്നു. പോലീസ് ഇത് ട്രാക്ക് ചെയ്ത് എഡ്വേർഡ് ബെച്ച്‌ലി എന്നയാളെ അറസ്റ്റ് ചെയ്തു. പക്ഷേ ട്രോഫി കണ്ടെത്താൻ കഴിഞ്ഞില്ല.

  ഒരിക്കൽ നോർവുഡിലെ ഡേവിഡ് കോർബറ്റ് എന്നയാൾ തന്റെ വളർത്തുനായക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് യാദൃച്ഛികമായി കിരീടം കണ്ടെത്തിയത്. അയൽവാസിയുടെ കാറിനുള്ളിലെ പത്രത്തിൽ പൊതിഞ്ഞ ഒരു വസ്തുവിലേക്കു തന്നെ നോക്കി നിൽക്കുകയായിരുന്നു നായ. കോർബറ്റ് നോക്കിയപ്പോൾ ഒരു സ്ത്രീ തലയിൽ ഒരു പാത്രം പിടിച്ചിരിക്കുന്നതാണ് കണ്ടെത്. ജർമനി, ഉറുഗ്വേ, ബ്രസീൽ എന്നിങ്ങനെ എഴുതിയിട്ടുമുണ്ടായിരുന്നു. അത് ലോകകപ്പ് ട്രോഫിയാണെന്ന് കോർബറ്റ് തിരിച്ചറിഞ്ഞു. പോലീസ് കോർബെറ്റിനെ ചോദ്യം ചെയ്‌തു. ഒടുവിൽ അദ്ദേഹത്തിന് 3,000 പൗണ്ട് പാരിതോഷികനമായി ലഭിച്ചു. പെട്ടെന്ന് അയാൾ സെലിബ്രിറ്റിയായി മാറുകയും ചെയ്തു. 'ദി സ്പൈ വിത്ത് എ കോൾഡ് നോസ്' എന്ന സിനിമയിലും കോർബറ്റ് അഭിനയിച്ചു.

  1970-ൽ ബ്രസീൽ ലോകകപ്പ് നേടി. 1958-ലും 1962-ലും വിജയം ആവർത്തിച്ച ബ്രസീൽ, ജൂൾസ് റിമെറ്റ് ട്രോഫിയുടെ സ്ഥിരം ഉടമകളായി. തുടർന്നുള്ള പതിപ്പുകൾക്കായി ഒരു പുതിയ ട്രോഫി കമ്മീഷൻ ചെയ്തു.

  'ഞങ്ങൾക്ക് ഒന്നുമില്ല'

  1962 ലെ ടൂർണമെന്റിന് മുൻപ് പ്രധാനപ്പെട്ട ഒരു സംഭവം നടന്നു. മത്സരത്തിന് രണ്ട് വർഷം മുമ്പ് ചിലിയെ വൻ ഭൂകമ്പങ്ങൾ ബാധിച്ചിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം അവർക്ക് പല തവണ നഷ്ടപ്പെട്ടിരുന്നു.

  ഞങ്ങൾക്ക് ഒന്നുമില്ല, അതിനാൽ ലോകകപ്പ് നടത്താനെങ്കിലും അനുവദിക്കണം എന്നാണ് ചിലിയൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് കാർലോസ് ഡിറ്റ്ബോൺ പറഞ്ഞത്. അങ്ങനെ അർജന്റീനയെ പിന്തള്ളി, ചിലിക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചു.

  ലോകകപ്പിലെ നായ

  ചിലിയിലെ ലോകകപ്പ് മത്സരത്തിനിടെ രസകരമായ സംഭവങ്ങളും ഉണ്ടായി. ബ്രസീലും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനലിനിടെ ഒരു നായ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഇംഗ്ലണ്ട് താരം ജിമ്മി ഗ്രീവ്സ് അതിനെ എടുത്തു കൊണ്ടുപോയത് കാണികൾ വൻ കരഘോഷത്തോടെയാണ് ഈ വരവേറ്റത്.

  ബ്രസീലാണ് അത്തവണ കിരീടം ചൂടിയത്. ബ്രസീൽ താരം ഗാരിഞ്ച രണ്ട് ഗോളുകൾ നേടി. ബ്രസീൽ ടീം നായയെ തങ്ങൾക്കൊപ്പം കൂട്ടി. അതിന്റെ ഉടമസ്ഥാവകാശം ഗാരിഞ്ചക്കാണ് ലഭിച്ചത്. അദ്ദേഹം അതിന് ബികാംപിയോനാറ്റോ (ബൈ) എന്ന് പേരിട്ടു.

  ലോകകപ്പ് വീട്ടിലേക്ക് മടങ്ങുന്നു

  ക്രിസ്തുവർഷം മുതൽ പ്രചാരത്തിലുണ്ടായിരുന്ന ചൈനീസ് കായിക വിനോദമായ കുജുവിനോട് ഫുട്ബോളിന് ബന്ധമുണ്ടെങ്കിലും എട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ദ്വീപുകളിലാണ് ആദ്യമായി ഫുട്ബോൾ പന്തുരുണ്ടു തുടങ്ങിയത്. അതുകൊണ്ടു തന്നെ ഫുട്‌ബോളിന്റെ വീടെന്ന വിശേഷണം ബ്രിട്ടനു നൽകുന്നതിൽ തെറ്റില്ല. പക്ഷേ ആദ്യത്തെ ഏഴ് ലോകകപ്പുകൾ ഉറുഗ്വേ, ഇറ്റലി, ഫ്രാൻസ്, ബ്രസീൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ചിലി എന്നിവിടങ്ങളിലായാണ് നടന്നത്. എട്ടാം പതിപ്പിന് ആതിഥേയത്വം വഹിച്ചത് ബ്രിട്ടനാണ്.

  ഏറ്റവും കുറവ് പ്രാതിനിധ്യം അറിയിച്ച ടീം

  1934 ലെയും, 1938 ലെയും ലോകകപ്പുകൾ നോക്കൗട്ട് ഫോർമാറ്റിലാണ് കളിച്ചത്. പിന്നീടുള്ള മത്സരത്തിൽ, ഹംഗറി ആദ്യ റൗണ്ടിൽ ഡച്ച് ഈസ്റ്റ് ഇൻഡീസിനെ (ഇപ്പോളത്തെ ഇന്തോനേഷ്യ) 6-0 ന് പരാജയപ്പെടുത്തി. ഇന്തോനേഷ്യ പിന്നീടൊരു ഫുട്ബോൾ ലകകപ്പിന് യോഗ്യത നേടിയിട്ടില്ല, ലോകകപ്പിൽ ഏറ്റവും കുറവ് പ്രാതിനിധ്യം അറിയിച്ച ടീമായും അവർ മാറി.

  ഗോൾ റെക്കോർഡ്

  2001-ൽ കോഫ്‌സ് ഹാർബറിൽ, അടുത്ത വർഷത്തെ ലോകകപ്പിനുള്ള യോഗ്യതാ ഇതേ മൽസരത്തിൽ ഓസ്‌ട്രേലിയ 31-0ന് അമേരിക്കൻ ടീമീനെ തോൽപിച്ചു. ഓസ്‌ട്രേലിയയുടെ ആർച്ചി തോംസണിന്റെ 13 ഗോളുകൾ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിലെ ലോക റെക്കോർഡായി ഇന്നും തുടരുന്നു.

  ഭൂട്ടാന്റെ വിജയം

  ജർമനിയെ 2-0ന് തോൽപ്പിച്ച് ബ്രസീലാണ് 2002 ലോകകപ്പ് നേടിയത്. ഫിഫ റാങ്കിംഗ് പ്രകാരം ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ട് ടീമുകളായ ഭൂട്ടാനും
  മോണ്ട്സെറാറ്റും തിംഫുവിലും ഏറ്റുമുട്ടിയിരുന്നു. ഫിഫ നടത്തിയ ഈ മൽസരത്തിൽ 4-0ന് ജയിച്ചത് ഭൂട്ടാൻ ആണ്. ഫുട്ബോളിൽ ഭൂട്ടാന്റെ ആദ്യ വിജയമായിരുന്നു അത്. ദ അദർ ഫൈനൽ (The Other Final) എന്ന അവാർഡ് നേടിയ ഡോക്യുമെന്ററിക്ക് ആധാരവും ഭൂട്ടാൻ-മോണ്ട്സെറാറ്റ് മൽസരം ആയിരുന്നു.

  ചെലവേറിയ സമ്മാനങ്ങൾ

  1990- ലാണ് യു.എ.ഇ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയത്. ​ഗോൾ നേടുന്ന താരങ്ങൾക്ക് പ്രധാനമന്ത്രി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഒരോ റോൾസ് റോയ്‌സ് വാഗ്ദാനം ചെയ്തിരുന്നു. 24 ടീമുകൾ മാറ്റുരച്ച ആ വർഷത്തെ ലോകകപ്പിൽ യു.എ.ഇ 24-ാം സ്ഥാനത്തായിരുന്നു. കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു. പക്ഷേ ​ഗോൾ നേടിയ ഖലീൽ ഇസ്മായിൽ മുബാറക്ക്, അലി താനി ജുമ എന്നീ യു.എ.ഇ താരങ്ങൾക്ക് റോൾസ് റോയ്‌സ് സമ്മാനമായി ലഭിച്ചു.
  Published by:Rajesh V
  First published: