• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചരിത്രം അർജന്റീനയെ തുണക്കുമോ?


Updated: June 30, 2018, 3:02 PM IST
ചരിത്രം അർജന്റീനയെ തുണക്കുമോ?

Updated: June 30, 2018, 3:02 PM IST
മോസ്കോ: റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ചരിത്രം അർജൻറീനക്കൊപ്പം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും മുഖാമുഖം വരുന്നത് ഇതാദ്യമാണ്. എന്നാൽ മൊത്തത്തിൽ 11 തവണ ഇതിന് മുൻപ് അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ആറു തവണ വിജയം അർജന്റീനക്കൊപ്പം നിന്നു. ഫ്രാൻസ് ജയിച്ചതാകട്ടെ രണ്ടു തവണ മാത്രം.

കഴിഞ്ഞ 32 വർഷത്തിനിടയ്ക്ക് ആകെ രണ്ട് തവണ മാത്രമാണ് ഇരുവരും പരസ്പരം മത്സരിച്ചിട്ടുള്ളത്. 2007 ലും 2009 ലുമായിരുന്നു അത്. ഈ രണ്ട് തവണയും ലാറ്റിനമേരിക്കൻ സംഘത്തിനൊപ്പമായിരുന്നു വിജയം.

ശനിയാഴ്ചത്തെ മത്സരത്തിൽ തോൽക്കുന്നവർ പുറത്തേക്ക് പോകും. ലോകകപ്പിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ആദ്യ പ്രീക്വാർട്ടർ സാക്ഷ്യം വഹിക്കുന്നത്. ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയും യൂറോപ്പിന്റെ വീരത്വവുമായി ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ആര് ലോകകപ്പിൽ തുടരുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍