തിരുവനന്തപുരം: അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്'- പിണറായി ഫേസ്ബുക്കിൽ എഴുതി.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.
'താങ്ക്യൂ, വാക്കുകൾ പൊന്നായി'; മാറക്കാനയിൽ പുതിയ ചരിത്രം പ്രതീക്ഷിച്ച കടകംപള്ളിയെ ട്രോളി മണിയാശാൻ
ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു എം എം മണിയും കടകംപള്ളി സുരേന്ദ്രനും. ഇരുവരും കടുത്ത ഫുട്ബോൾ ആരാധകർ കൂടിയാണ്. മണിയാശാൻ അർജന്റീനയും ആരാധകനും, കടകംപള്ളി കടുത്ത ബ്രസീൽ ഫാനും. അതുകൊണ്ടുതന്നെ ഇത്തവണ കോപ്പ അമേരിക്കയുടെ തുടക്കം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ഇരുവരും കൊണ്ടും കൊടുത്തും മുന്നേറുകയായിരുന്നു. ഒടുവിൽ അർജന്റീനയുടെ കിരീടധാരണം യാഥാർഥ്യമായി. 28 വർഷങ്ങൾക്കുശേഷം അർജന്റീന ഒരു രാജ്യാന്തര ചാംപ്യൻഷിപ്പ് നേടിയപ്പോൾ മണിയാശാന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തയായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ കടകംപള്ളി സുരേന്ദ്രനെ ട്രോളാനും അദ്ദേഹം മറന്നില്ല. മണിയാശാനെ ടാഗ് ചെയ്ത പോസ്റ്റിലാണ് രസികൻ മറുപടിയുമായി മണി എത്തിയത്. 'ആശാനെ, ചരിത്രമുറങ്ങുന്ന മാരക്കാനയിൽ ഞായറാഴ്ച പുതിയ ഫുട്ബോൾ ചരിത്രം കുറിക്കും...'- എന്നായിരുന്നു കടകംപള്ളിയുടെ പോസ്റ്റ്. ഇതിന് മറുപടിയായി, 'താങ്ക്യൂ, വാക്കുകൾ പൊന്നായി'- എന്ന് എം എം മണി ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു.
അർജന്റീനയുടെ കടുത്ത ആരാധകനാണ് മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണി. അർജന്റീന കളിക്കാൻ ഇറങ്ങുമ്പോഴൊക്കെ ആവേശത്തോടെയാണ് മണിയാശാൻ ഫേസ്ബുക്കിൽ നിറയുന്നത്. ഇത്തവണ അർജന്റീന കപ്പടിക്കുമെന്ന ഉറച്ച ആത്മവിശ്വാസവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏതായാലും ആരാധകർ കാത്തിരുന്ന കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ ചിരവൈരികളായ ബ്രസീലിനെ തറപറ്റിച്ചതിന് പിന്നാലെ മണിയാശാന്റെ പ്രതികരണം ഫേസ്ബുക്കിൽ എത്തി. 'നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ'- എന്നാണ് ഫേസ്ബുക്കിൽ മണിയാശാൻ എഴുതിയത്.
അതേസമയം അർജന്റീന ജയിച്ചതിൽ സന്തോഷമുണ്ടെന്ന് എം എം മണി മത്സരശേഷം ന്യൂസ് 18നോട് പ്രതികരിച്ചു. സാഹചര്യമെല്ലാം ഒത്തു. ഒരു ഗോൾ അർജന്റീന അടിച്ചു. ബ്രസീലിന് തിരിച്ചടിക്കാനും സാധിച്ചില്ല. ഇരു ടീമുകളും നന്നായി കളിച്ചതായും എം എം മണി പറഞ്ഞു. തിരിച്ചടിക്കാൻ ബ്രസീൽ നല്ല ശ്രമം നടത്തിയെങ്കിലും അതെല്ലാം തടയാൻ അർജന്റീനയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ജയത്തിൽ അർജന്റീനയുടെ ഗോൾകീപ്പർ നല്ല പങ്കു വഹിച്ചു. മെസിയുടെ പ്രകടനത്തെ എങ്ങനെ കാണുന്നുവെന്ന് ചോദിച്ചപ്പോൾ, ആര് ഗോളടിച്ചുവെന്നതല്ല, ടീം ജയിച്ചോയെന്നതാണ് പ്രശ്നം എന്നായിരുന്നു മണിയാശാന്റെ മറുപടി.
Also Read-
'നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ'; അർജന്റീനയുടെ ജയത്തിൽ ആവേശത്തോടെ മണിയാശാൻ
കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലും നന്നായി കളിച്ചെന്ന് അദ്ദേഹം പറഞ്ഞു. അർജന്റീന ഒരു ഗോളിന് ജയിച്ചു, കുറേ വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് ഒരു കപ്പ് കിട്ടുന്നത്. ഈ മികവ് നിലനിർത്താൻ അർജന്റീന ശ്രമിക്കണം. തിരിച്ചടിയിൽ നിന്ന് തിരിച്ചുവരാൻ ബ്രസീലിനും കഴിയണം. ഇതൊക്കെ ഒരു നല്ല മനസോടു കൂടി കണ്ടാൽ മതി. വാശിയുടെയൊന്നും ആവശ്യമില്ലയെന്ന് മണിയാശാൻ പറഞ്ഞു. ഇന്ന് രാവിലെ മത്സരം തുടങ്ങിയതു മുതൽ ഫേസ്ബുക്ക് പോസ്റ്റുകളുമായി മണിയാശാൻ സജീവമായിരുന്നു.
Also Read-
Copa America | ഉരുക്കുകോട്ടയായി എമിലിയാനോ മാർട്ടിനെസ്; അർജന്റീനയുടെ വിജയശിൽപിയെക്കുറിച്ച് അറിയാം
ഒരു ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് സാധിച്ചു. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്കോര്‍ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.