• HOME
 • »
 • NEWS
 • »
 • sports
 • »
 • കോഴിക്കോട് പുല്ലൂരാംപാറയിലെ മികച്ച അത്‌ലറ്റിക്സ് അക്കാദമിക്ക് RFYS സംഭാവന നല്കുന്നത് എങ്ങനെ? ​

കോഴിക്കോട് പുല്ലൂരാംപാറയിലെ മികച്ച അത്‌ലറ്റിക്സ് അക്കാദമിക്ക് RFYS സംഭാവന നല്കുന്നത് എങ്ങനെ? ​

2017-18 ൽ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് (RFYS) വാർഷിക അത്ലറ്റിക്സ് മത്സരം തുടങ്ങിയത് കാര്യങ്ങൾ മാറ്റി മറിച്ചു. മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം ഉൾപ്പെടുത്തി എന്നതായിരുന്നു ഈ മാറ്റത്തിന്റെ കാരണം.

RFYS_Pullorampara

RFYS_Pullorampara

 • Last Updated :
 • Share this:
  കോഴിക്കോട് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് പുല്ലൂരാംപാറ. ഏതാണ്ട് എല്ലാം തികഞ്ഞ ഒരു ചിത്രം പോലെ  മനോഹരമാണ്  ആ ഗ്രാമം. അവിടെയാണ്  സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ.  ചുറ്റും മനോഹരമായ കുന്നുകളും വയലുകളും. രണ്ട് വിശാലമായ കാമ്പസുകളിലേക്കാണ് വിദ്യാർത്ഥികൾ   പ്രവേശിക്കുന്നത്. വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥയും മലിനീകരണമില്ലാത്ത അന്തരീക്ഷവും. അതിഗംഭീരമായ ഈ ചുറ്റുപാട് സ്വാഭാവികമായും, വിദ്യാർത്ഥികളെ  കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതാണ്. സ്കൂളുമായി ചേർന്ന് സ്ഥാപിച്ച,  കുറച്ച് ദൂരെ മാത്രം സ്ഥിതിചെയ്യുന്ന മലബാർ സ്പോർട്സ് അക്കാദമി, കഴിഞ്ഞ 18 വർഷമായി  ഈ പ്രദേശത്തെ മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നു.


  സ്കൂളിലെ ഗണിത അധ്യാപകനായ ടി ടി കുര്യന്റെ ആശയമായിരുന്നു പദ്ധതി. അതുവരെ ഇവിടെനിന്നുള്ള വിദ്യാർത്ഥികൾ പരമാവധി ജില്ലാതല മീറ്റുകളിൽ മാത്രമാണ്  മത്സരിച്ചിരുന്നത്. അവരെ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിലേക്ക് എത്തിക്കാൻ കുര്യൻ ശ്രമിച്ചു. അദ്ദേഹം സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും നടത്തിയ ചർച്ചകളിലൂടെ ഒരു അക്കാദമി ആരംഭിക്കാനുള്ള ചിന്തയ്ക്ക്  മുളപൊട്ടി. പലതരത്തിലെ  വെല്ലുവിളികൾക്കിടയിലും,  ഈ സംവിധാനത്തിന്റെ വാതിലുകൾ 2003 -ൽ തുറക്കപ്പെട്ടു. മുഖ്യമായും സെന്റ് ജോസഫ്സിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായും  പിന്നീട് സമീപ ജില്ലകളിൽ നിന്നുള്ളവരെയും അക്കാദമി സ്വീകരിച്ചു.


  ഏഴ് വർഷത്തിനു ശേഷം പുല്ലൂരാംപാറ സ്വദേശിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടോമി ചെറിയാനെ  മുഖ്യ പരിശീലകനായി കുര്യൻ നിയമിച്ചു. അക്കാലത്ത് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ വിദ്യാർത്ഥികൾക്കിടയിൽ മികച്ച  സ്വാധീനം ഉണ്ടാക്കി. തുടർന്ന്  അക്കാദമിയിൽ നിന്നുള്ള കായികതാരങ്ങൾ ദേശീയ, അന്തർദേശീയ തലത്തിലുള്ള മത്സരങ്ങളിൽ മെഡലുകൾ നേടി അഭിമാനതാരങ്ങൾ ആവുകയും ചെയ്തു.


  "2003 -ൽ അക്കാദമി ആരംഭിച്ചപ്പോൾ, പരിശീലന സെഷനുകൾ എങ്ങനെ നടത്താമെന്ന് ഉപദേശിച്ചുകൊണ്ടും വൈദഗ്ധ്യമുള്ള മറ്റ് മേഖലകളിൽ വർക്ക് ഔട്ട് പ്ലാനുകളും ഉൾക്കാഴ്ചയും എങ്ങനെ നൽകണം എന്നുമുള്ള തരത്തിലാണ് ഞാൻ കോച്ചുകൾക്ക്  പിന്തുണ നൽകിയത്," ചെറിയാൻ ഓർക്കുന്നു.
   അത്ലറ്റുകളിൽ 'ടീം' എന്ന ബോധം വളർത്തുക എന്നതായിരുന്നു 2010-ൽ ഹെഡ് കോച്ചായി വന്നതിനുശേഷം എന്റെ ആശയം. അങ്ങനെ ആകുമ്പോൾ അതിനാൽ അവർ പരസ്പര ഏകോപനത്തിൽ പരിശീലനം നൽകും. ഞങ്ങൾ എല്ലാ പരിപാടികൾക്കും പതിവായി പരിശീലന പരിപാടികൾ ആരംഭിച്ചു, പരിശീലനത്തിൽ സ്പോർട്സ് സയൻസ് ഉൾപ്പെടുത്തി. അത് പരിക്കുകൾ കുറയ്ക്കാൻ സഹായിക്കുകയും അത്ലറ്റുകൾക്ക് കൂടുതൽ ശക്തിയും കരുത്തും നേടാനും സഹായിച്ചു. ഞങ്ങളുടെ കായികതാരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പട്ട രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞു, ചെറിയാൻ പറയുന്നു.


  കുര്യന്റെയും ചെറിയാന്റെയും മേൽനോട്ടത്തിൽ സുപ്രധാനമായ  പുരോഗതിയുണ്ടാക്കി എങ്കിലും വേണ്ടത്ര പണമില്ലാത്തതിനാൽ അക്കാദമിയിലെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഉപകരണങ്ങൾ കാലഹരണപ്പെട്ടു.അത്ലറ്റുകൾക്ക് ആവശ്യമായ പോഷകാഹാരം അപ്പോഴും നല്കാൻ സാധ്യമല്ലാതെ വന്നു. ഒപ്പം  മത്സരങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടായി. എന്നാൽ 2017-18 ൽ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് (RFYS) വാർഷിക അത്ലറ്റിക്സ് മത്സരം തുടങ്ങിയത് കാര്യങ്ങൾ മാറ്റി മറിച്ചു. മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം ഉൾപ്പെടുത്തി എന്നതായിരുന്നു ഈ മാറ്റത്തിന്റെ കാരണം.


  അടുത്ത മൂന്ന് വർഷങ്ങളിൽ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ RFYS നാഷണൽ ഫൈനലിൽ അക്കാദമിയിൽ നിന്നുള്ള നിരവധി കായികതാരങ്ങൾ മികച്ച സ്ഥാനങ്ങൾ നേടി. ഇതോടെ  അക്കാദമിക്ക് 10 ലക്ഷം രൂപയ്ക്ക് പുറമെ ഒരു  ഗ്രാന്റിനും അർഹതയുണ്ടായി. ഈ അധിക ഫണ്ടിംഗ്   അക്കാദമിയുടെ പ്രവർത്തനങ്ങളിൽ  ഉടനടി നല്ല ഫലം  ഉണ്ടാക്കിയതായി കണ്ടുവെന്ന് സെന്റ് ജോസഫ്സ് പ്രിൻസിപ്പൽ ജോളി തോമസ് പറയുന്നു.
  "വിദ്യാർത്ഥികൾക്കായി ഒരു ജിംനേഷ്യം തുറക്കുന്നതുൾപ്പെടെ കാര്യമായ നവീകരണങ്ങൾ നടത്താൻ ഗ്രാന്റ് ഞങ്ങൾക്ക് സഹായകമായി. വിദ്യാർത്ഥികൾക്ക് മികച്ച പോഷകാഹാരവും  താമസത്തിനുള്ള സൗകര്യങ്ങളും നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും അത്ലറ്റുകൾ മികച്ച പ്രകടനം നടത്തുകയും ചെയ്തു. പൊതുവെ കൂടുതൽ വിദ്യാർത്ഥികൾക്ക്  അത്ലറ്റിക്സിലും സ്പോർട്സിലും താൽപര്യം വളർത്താൻ ഇത്  സഹായകമാകുന്നു, ”" ജോളി  തോമസ് പറയുന്നു.


  "ഗ്രാന്റ്  ഉപയോഗിച്ച്  ഞങ്ങൾ ഹർഡിൽസ്, പോൾ വോൾട്ട് ബെഡ്സ്, ഫൈബർ പോളുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി. മുമ്പ് പോൾ വോൾട്ടിൽ 2.70 മീറ്റർ ചാടിയ നമ്മുടെ വനിതാ കായികതാരങ്ങൾ ഇപ്പോൾ പുതിയ ഗുണമേന്മയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്  മൂന്ന് മീറ്റർ കൈവരിക്കുന്നു. പഴയ ഹർഡിലുകൾ മിക്കതും നമ്മൾ തന്നെ ഉണ്ടാക്കിയതായിരുന്നു. അത്  പരിക്കുകൾ ഉണ്ടാക്കുകയും എളുപ്പത്തിൽ നശിച്ചു പോവുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾക്ക് നല്ല നിലവാരമുള്ള ഹർഡിലുകൾ ഉണ്ട്., ജിം ഉപകരണങ്ങളുടെ നവീകരിച്ചതോടെ ഞങ്ങൾ ഭാരോദ്വഹന മത്സരങ്ങളിലും പങ്കെടുക്കാൻ തുടങ്ങി," കുര്യൻ പറയുന്നു.


  അക്കാദമിയിലെ  വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതാണ് അവിടുത്തെ  ട്രോഫി കാബിനറ്റ്. കഴിഞ്ഞ വർഷം ഹൈ ജമ്പ്, ലോംഗ് ജമ്പ്, 400 മീറ്റർ, ജാവലിൻ ത്രോ, 100 & 400 മീറ്റർ ഹർഡിൽസ് തുടങ്ങി 13 ഇനങ്ങളിൽ അക്കാദമിയിൽ നിന്നുള്ള കായികതാരങ്ങൾ ദേശീയ തലത്തിലുള്ള മെഡലുകൾ നേടി. ട്രിപ്പിൾ ജമ്പർ ലിസ്ബത്ത് കരോലിനും 100 മീറ്റർ ഹർഡിലഡർ അപർണ റോയിയും 2016 ൽ തുർക്കിയിലെ ടിർസ്ബെനിൽ നടന്ന ലോക സ്കൂൾ യൂത്ത് മീറ്റിൽ പങ്കെടുത്തു. ലിസ്ബത്ത് മൂന്ന് ദേശീയ തല സ്വർണ്ണ മെഡലുകൾ നേടി, അപർണ 2017 ൽ ബാങ്കോക്കിലെ യൂത്ത് ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ൽ കാഠ്മണ്ഡുവിലെ  ദക്ഷിണേഷ്യൻ ഗെയിംസിൽ ഒരു വെള്ളിയും നേടി.
  2019 ലെ ജൂനിയർ സ്റ്റേറ്റ് മത്സരത്തിൽ സ്വർണം നേടിയതുൾപ്പെടെ 18 കാരി ലോംഗ് ജമ്പർ അഭിരാമി വിഎമ്മിനെ  പോലുള്ളവർ അതിവേഗം മുന്നേറുകയാണ്. മറ്റൊരു 18 കാരിയായ ഹൈ ജംപർ റോഷ്ന അഗസ്റ്റിൻ ഈ വർഷം ആദ്യം തിരിച്ചെത്തിയത് ജൂനിയർ നാഷണലുകളിൽ നിന്ന് വെള്ളി മെഡലുമായാണ്. കൂടാതെ ഈ വർഷം ആദ്യം 5.57 അടി ഉയരമുള്ള വ്യക്തിഗത മികച്ച ചാട്ടത്തിലൂടെ സൗത്ത് സോൺ മത്സരത്തിൽ വിജയിച്ചു. 400 മീറ്റർ ഓട്ടക്കാരിയായ ട്രീസ മാത്യു 2019 ജൂനിയർ നാഷണൽസിൽ മെഡ്‌ലി റിലേയിൽ വെള്ളി മെഡൽ നേടി. അക്കാദമിയിലെ മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾ അവരുടെ വികസനത്തിലെ ഒരു പ്രധാന വശമാണെങ്കിലും വർഷങ്ങളായി മുംബൈയിൽ RFYS നാഷണൽ ഫൈനലിൽ പങ്കെടുക്കുന്നു എന്നതാണ് അത്ലറ്റ് എന്ന നിലയിൽ അവരുടെ വികസനം വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു അമൂല്യമായ ഘടകം.


  "കേരളത്തിന് പുറത്ത് ഞാൻ ആദ്യമായി മത്സരിച്ചത് RFYS പരിപാടിയിലായിരുന്നു. അത് എന്റെ കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. അത് ഒരു അന്താരാഷ്ട്ര മത്സരം പോലെ തോന്നി, സൗകര്യങ്ങളും അത്ലറ്റുകളുടെ നിലവാരവും എനിക്ക് കൂടുതൽ മെച്ചമായി. അത് എന്നെ അത്ലറ്റിക്സിലേക്ക് കൂടുതൽ ആകർഷിച്ചു. ഒരു അന്താരാഷ്ട്ര മെഡൽ നേടാനും ഒടുവിൽ ഒളിമ്പിക്സിൽ പങ്കെടുക്കാനും എന്നേ പ്രേരിപ്പിക്കുന്നു,” റോഷ്ന  പറയുന്നു.


  ഒരു കാര്യം വളരെ വ്യക്തമാണ്. ലളിതമായ തുടങ്ങിയ  മലബാർ സ്പോർട്സ് അക്കാദമിയും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും ഒരുമിച്ച് പുല്ലൂരാംപാറയെ ദേശീയ അത്ലറ്റിക്സ് ഭൂപടത്തിൽ ഉറപ്പിച്ചു നിർത്തി. ഈ വർഷമാദ്യം ജൂനിയർ നാഷണൽസിൽ കേരളത്തെ പ്രതിനിധീകരിച്ച 50 അത്‌ലറ്റുകളിൽ 8 പേരും അക്കാദമിയിൽ നിന്നുള്ളവരാണ്. സൗത്ത് സോൺ നാഷണൽസിൽ   അക്കാദമിയിൽ നിന്ന് കേരളത്തെ പ്രതിനിധീകരിച്ച 18 കായികതാരങ്ങളിൽ 14 പേർ മെഡലുകളുമായാണ് തിരികെ വന്നത്. നിരന്തരമായ വിജയത്തിൽ ആവേശഭരിതരായ,  ഊർജസ്വലരായ പരിശീലക സംഘവും കൂടുതൽ മെച്ചപ്പെട്ട പരിശീലന ഉപകരണങ്ങളും ഉള്ളതിനാൽ  ഈ  ചെറിയ പുല്ലൂരാംപാറയിൽ നിന്നുള്ള കായികതാരങ്ങൾ സമീപഭാവിയിൽ  വൻ കുതിച്ചുചാട്ടം നടത്താൻ  തയ്യാറെടുക്കുകയാണ്. 2003 -ൽ വിതച്ച വിത്തുകൾക്ക് കായ്ച്ച് ഫലം വന്നു  തുടങ്ങിയെന്നു പറയാം.

  Published by:Chandrakanth viswanath
  First published: