HOME » NEWS » Sports » HOW RIGHT HANDED SOURAV GANGULY BECAME A LEFT HANDED BATSMAN

ഗാംഗുലി ഒരു വലംകൈയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു, പിന്നീട് സംഭവിച്ചതെന്ത്?

സ്നേഹാഷിഷില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാംഗുലി ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ആകുന്നത്. എന്നാല്‍, ഗാംഗുലി ബൗള്‍ ചെയ്യുന്നത് വലംകൈ ഉപയോഗിച്ചാണ്.

News18 Malayalam | news18-malayalam
Updated: July 8, 2021, 3:22 PM IST
ഗാംഗുലി ഒരു വലംകൈയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു, പിന്നീട് സംഭവിച്ചതെന്ത്?
Sourav Ganguly
  • Share this:
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബി സി സി ഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ന് 49ആം പിറന്നാള്‍ ആഘോഷക്കുകയാണ്. നിര്‍ഭയനായി ക്രിക്കറ്റില്‍ ടീം ഇന്ത്യയെ നയിക്കുകയും സ്വദേശത്തും വിദേശത്തും മത്സരങ്ങള്‍വിജയിപ്പിക്കാനുള്ള തന്ത്രങ്ങള്‍ അവരെ പഠിപ്പിക്കുകയും ചെയ്ത സൗരവ് ഗാംഗുലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്. 'ദാദ', 'കൊല്‍ക്കത്ത രാജകുമാരന്‍', 'ഗോഡ് ഓഫ് ഓഫ് സൈഡ്', 'തിരിച്ചുവരവിന്റെ രാജാവ്,' 'മഹാരാജ്', 'റോയല്‍ ബംഗാള്‍ ടൈഗര്‍', എന്നിങ്ങനെ ഒട്ടേറെ വിളിപ്പേരുകള്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഗാംഗുലിക്ക് ലഭിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടംകൈയന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളായിരുന്നു ഗാംഗുലി. എന്നാല്‍, ഗാംഗുലി യഥാര്‍ഥത്തില്‍ ഒരു വലംകൈയന്‍ ബാറ്റ്സ്മാനായിരുന്നു.

ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഗാംഗുലി വലംകൈയന്‍ ആയിരുന്നു. ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്നേഹാഷിഷ് ഗാംഗുലിയും ക്രിക്കറ്റ് കളിക്കാരനായിരുന്നു. സഹോദരന്‍ ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ആയതിനാല്‍ പിന്നീട് ഗാംഗുലിയും ഇടംകൈ പരീക്ഷിക്കുകയായിരുന്നു. സ്നേഹാഷിഷില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാംഗുലി ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ആകുന്നത്. എന്നാല്‍, ഗാംഗുലി ബൗള്‍ ചെയ്യുന്നത് വലംകൈ ഉപയോഗിച്ചാണ്.

1992 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കപ്പെടുന്നത്. എന്നാല്‍, ആ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ടീമില്‍ ഇടം പിടിക്കാന്‍ ഗാംഗുലിക്ക് നാല് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു. 1996 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയാണ് ഗാംഗുലി ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്.

2000 ലെ മാച്ച് ഫിക്‌സിംഗ് വീഴ്ചയ്ക്ക് ശേഷമാണ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. തന്റെ ക്യാപ്റ്റന്‍സിയില്‍ നിരവധി യുവാക്കളുടെ കഴിവിനെ അദ്ദേഹം വളര്‍ത്തിയെടുത്തു. യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, ആശിഷ് നെഹ്റ, മുഹമ്മദ് കൈഫ് എന്നിവര്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ അരങ്ങേറ്റം കുറിച്ചവരാണ്.

നായക സ്ഥാനത്തെ തന്റെ വീരോചിതമായ തീരുമാനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെയധികം ഉന്നതിയിലേക്ക് നയിച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗിനോട് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാംഗുലിയാണ്. അത് സേവാഗിന്റെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു. ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ സേവാഗ് നേടി. ഒരു വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇന്ത്യ കഷ്ടപ്പെടുമ്പോള്‍, ഗ്ലൗസ് ധരിക്കാന്‍ അദ്ദേഹം തന്റെ ഡെപ്യൂട്ടി രാഹുല്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടു. പ്ലേയിംഗ് ഇലവനില്‍ ഒരു അധിക ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താന്‍ ഇത് സഹായിച്ചു.
Published by: Sarath Mohanan
First published: July 8, 2021, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories