കിവീസ് മണ്ണില്‍ ഇന്ത്യ പരമ്പരനേട്ടം ആഘോഷിച്ചത് 'ഉറി' സ്റ്റൈലില്‍
കിവീസ് മണ്ണില്‍ ഇന്ത്യ പരമ്പരനേട്ടം ആഘോഷിച്ചത് 'ഉറി' സ്റ്റൈലില്‍
'ഹൗ്സ് ദ ജോഷ്', 'ഹൈ സര്'
India
Last Updated :
Share this:
വെല്ലിങ്ടണ്‍: ഓസീസ് മണ്ണിലെ ചരിത്ര ജയത്തിനു പിന്നാലെ ന്യൂസിലന്‍ഡിലെത്തിയ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയത് 4- 1 എന്ന മാര്‍ജിനിലാണ്. അവസാന ഏകദിനത്തില്‍ 35 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പര മികച്ച രീതിയില്‍ അവസാനിപ്പിച്ചത്.
പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് കിരീടം ഉറപ്പിച്ച ശേഷമായിരുന്നു നായകന് വിരാട് കോഹ്ലി ന്യൂസിലന്‍ഡില്‍ നിന്നും മടങ്ങിയത്. അതുകൊണ്ട് തന്നെ ടീം കപ്പുയര്‍ത്തുമ്പോള്‍ അത് ഏറ്റുവാങ്ങിയത് താല്‍ക്കാലിക നായകന് രോഹിത് ശര്‍മായാണ്. കിരീടം ഏറ്റുവാങ്ങിയ നായകന് തങ്ങളുടെ പതിവ് രീതിയില്‍ കപ്പ് ടീമിലെ യുവതാരത്തിനു കൈമാറുകയും ചെയ്തു.
ഫോട്ടോസെഷനില്‍ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ ശുഭ്മാന്‍ ഗില്ലായിരുന്ന ട്രോഫി പിടിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ ആഘോഷത്തിന് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു രാജ്യത്തിന്റെ സൈന്യത്തിന്റെ ധീരതയുടെ കഥ പറയുന്ന 'ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' സിനിമയിലെ വാക്കുകള്‍ ഉരുവിട്ടായിരുന്നു ടീം കപ്പുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചത്.
'ഹൗ്സ് ദ ജോഷ്', 'ഹൈ സര്' എന്ന ആര്‍പ്പുവിളികളോടെയായിരുന്നു ടീം കപ്പുയര്‍ത്തിയത് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.