ഇന്റർഫേസ് /വാർത്ത /Sports / കാര്യവട്ടം സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ടുകൾ; മത്സരിച്ച് കോഹ്ലി-രോഹിത് ആരാധകർ

കാര്യവട്ടം സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ടുകൾ; മത്സരിച്ച് കോഹ്ലി-രോഹിത് ആരാധകർ

kohli_Rohit

kohli_Rohit

പ്രിയതാരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടംനേടിയില്ലെങ്കിലും ഇന്നത്തെ മത്സരത്തെ ഏറെ ആവേശത്തോടെയാണ് മലയാളി ആരാധകർ സ്വീകരിക്കുന്നത്

  • Share this:

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരമാണോ അതോ ഏതെങ്കിലും സൂപ്പർതാര സിനിമയുടെ റിലീസാണോ? സിനിമാ റിലീസ് ദിവസം താരങ്ങളുടെ വൻ കട്ടൗട്ടുകൾ സ്ഥാപിച്ച് പാലഭിഷേകവും മറ്റും നടത്തുന്ന ആരാധകരെ കണ്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ ക്രിക്കറ്റ് മത്സരത്തിന് മുമ്പ് വിരാട് കോഹ്ലിയുടെയും നായകൻ രോഹിത് ശർമ്മയുടെയും കൂറ്റൻ കട്ടൗട്ടുകളാണ് ആരാധകർ കാര്യവട്ടം സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്.

പ്രിയതാരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടംനേടിയില്ലെങ്കിലും ഇന്നത്തെ മത്സരത്തെ ഏറെ ആവേശത്തോടെയാണ് മലയാളി ആരാധകർ സ്വീകരിക്കുന്നത്. ഏഴ് മണിക്കു തുടങ്ങുന്ന മത്സരത്തിനായി രാവിലെ മുതൽക്കേ ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് എത്തിത്തുടങ്ങി. നാല് മണി മുതലാണ് ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്.

ഏതായാലും ഇന്ത്യൻ താരങ്ങളോടുള്ള സ്നേഹം മലയാളി ആരാധകർ പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയിൽ തന്നെയാണ്.കോഹ്ലിയുടെയും രോഹിതിന്‍റെ ലൈഫ് സൈസ് കട്ടൗട്ടുകൾ സ്ഥാപിച്ചാണ് ആരാധകർ കളംപിടിക്കുന്നത്. മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് എത്തുമ്പോൾ കോഹ്ലിയുടെയും രോഹിതിന്‍റെയും ശ്രദ്ധ കവരാൻ ഈ കട്ടൗട്ടുകൾ സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഓൾ കേരള വിരാട് കോഹ്ലി ഫാൻസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് കോഹ്ലിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. തൊട്ടുപിന്നാലെ ഓൾ കേരള രോഹിത് ശർമ്മ ഫാൻസ് അസോസിയേഷനും കട്ടൗട്ടുമായി രംഗത്തെത്തുകയായിരുന്നു.

കാര്യവട്ടത്ത് ഇത് മൂന്നാമത്തെ അന്താരാഷ്ട്ര ടി20 മത്സരമാണ് നടക്കുന്നത്. രണ്ടു മത്സരങ്ങൾ നടന്നതിൽ ഒരെണ്ണം മഴ മൂലം എട്ടോവറായി ചുരുക്കിയിരുന്നു. 2019 ൽ, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 20 ഓവർ പൂർത്തിയാക്കാനായ ടി20 മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. ആ അവസരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് വിജയിച്ചു. ശിവം ദുബെയുടെ 30 പന്തിൽ 54 റൺസെടുത്ത മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 170 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലെൻഡൽ സിമ്മൺസിന്റെ അർധസെഞ്ചുറിയാണ് വീൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ 17 സിക്‌സറുകൾ പിറന്നു. ഇരു ടീമുകൾക്കും ഒമ്പത് വിക്കറ്റുകൾ നഷ്ടമായി, അതിൽ അഞ്ചെണ്ണം സ്വന്തമാക്കിയത് സ്പിന്നർമാരാണ്.

Also Read- കാര്യവട്ടത്തെ കളിയും കാര്യവും; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിനെക്കുറിച്ച് 10 കാര്യങ്ങൾ

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടു മത്സരങ്ങളിൽ ഒരു തവണ ആദ്യം ബാറ്റുചെയ്ത ടീമും മറ്റൊരുതവണ രണ്ടാമത് ബാറ്റുചെയ്ത ടീമും വിജയിച്ചു. ഇവിടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് കരീബിയൻതാരം ലെൻഡിൽ സിമ്മൺസാണ്(67). 2017ൽ ന്യൂസിലാൻഡിനെതിരെ ഒമ്പത് റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ഇവിടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയത്. കാര്യവട്ടത്തെ ഏറ്റവും ഉയർന്ന ടീം സ്കോർ 2019 ഇന്ത്യയ്ക്കെതിരെ വിൻഡീസ് നേടിയ രണ്ടിന് 173 റൺസാണ്. ഇവിടെ ആദ്യം ബാറ്റുചെയ്തവർ നേടിയ ശരാശരി സ്കോർ 170 റൺസാണ്.

First published:

Tags: India vs South Africa, Rohit sharma, Virat kohli