ഐഎസ്എല്ലില്‍(ISL) നിലവിലെ ചാമ്പ്യന്മാര് പ്ലേഓഫ് കാണാതെ പുറത്തേക്ക്. നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദ് എഫ്സി(Hyderabad FC) ഒന്നിനെതിരെ രണ്ടു ഗോളിനാണ് മുംബൈ എഫ്സിMumbai FC) പരാജയപ്പെട്ടത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) പ്ലേഓഫ് ഉറപ്പിച്ചു.
ഹൈദരാബാദിന് വേണ്ടി 14-ാം മിനുറ്റില്‍ രോഹിത് ദാനുവിന്റെയും 41-ാം മിനുറ്റില്‍ ജോയലിന്റേയും ഗോളുകള്‍ മുംബൈയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചു. എന്നാല്‍ 76-ാം മിനുറ്റില്‍ ഫാളിന്റെ ഗോള്‍ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന 10 മിനുറ്റില്‍ വിജയഗോളുകള്‍ കണ്ടെത്താന്‍ നിലവിലെ ചാമ്പ്യന്മാര്ക്കായില്ല. ഇതോടെ അഞ്ചാം സ്ഥാനക്കരായി മുംബാ സീസണ് അവസാനിപ്പിച്ചു.
2016ന് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് സെമിയില്‍ സ്ഥാനം നേടാനായിരുന്നില്ല. ഈ സീസണില്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ഇന്നാണ് കേരള ബ്ലാസ്റ്റേഴിസിന്റെ ലീഗിലെ അവസാന മത്സരം. എഫ്സി ഗോവയാണ് എതിരാളികള്‍.
അതേസമയം ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജയത്തോടെ ബെംഗളൂരു എഫ്സി സീസണ് അവസാനിപ്പിച്ചു. സീസണില്‍ ടീമിന്റെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്സി തോല്പിച്ചത്. 24-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടേതാണ് വിജയഗോള്‍. ബെംഗളൂരു 29 പോയിന്റോടെയും ഈസ്റ്റ് ബംഗാള്‍ 11 പോയിന്റുമായും സീസണ് അവസാനിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.