• HOME
  • »
  • NEWS
  • »
  • sports
  • »
  • Abdul Rabeeh |'ഇതെന്റെ ഷിബിയ്ക്കും ജംഷീറിനും'; ഐ.എസ്.എല്‍ കിരീടത്തിനും മായ്ക്കാന്‍ കഴിയാത്ത ദുഃഖം

Abdul Rabeeh |'ഇതെന്റെ ഷിബിയ്ക്കും ജംഷീറിനും'; ഐ.എസ്.എല്‍ കിരീടത്തിനും മായ്ക്കാന്‍ കഴിയാത്ത ദുഃഖം

റബീഹ് തന്നെയാണ് ഇവര്‍ക്ക് കളി കാണാനുള്ള ടിക്കറ്റ് അയച്ചു കൊടുത്തത്. റബീഹിന്റെ ബൈക്കിലായിരുന്നു ഷിബിലിന്റേയും ജംഷീറിന്റേയും യാത്ര.

  • Last Updated :
  • Share this:
    തന്റെ ആദ്യ ഐഎസ്എല്‍ സീസണില്‍ തന്നെ ടീം കിരീടം നേടിയിട്ടും ആ സന്തോഷം ആസ്വദിക്കാന്‍ മലയാളി താരം അബ്ദുല്‍ റബീഹിന് സാധിച്ചില്ല. നാട്ടില്‍ നിന്നും കളി കാണാനായി ഗോവയിലേക്ക് പുറപ്പെട്ട പ്രിയ കൂട്ടുകാര്‍ വഴിമധ്യേ മരണപ്പെട്ട വാര്‍ത്തയറിഞ്ഞതോടെ ഫൈനലിന് മുമ്പേ റബീഹ് ദുഖിതനായിരുന്നു. ഒരു ഐഎസ്എല്‍ കിരീടത്തിനും മായ്ക്കാനായില്ല ഈ വേദനയെ.

    റബീഹിന്റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് ഷിബിലും അയല്‍വാസിയായ ജംഷീര്‍ മുഹമ്മദുമാണ് കളിക്കുമുമ്പേ റോഡപകടത്തില്‍ മരണപ്പെട്ടത്. ഹൈദരാബാദ് കിരീടം നേടിയ ശേഷം റബീഹിന് ആഘോഷങ്ങളിലൊന്നും പങ്കെടുക്കാനായില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി എല്ലാം നോക്കിനിന്നു.

    ഒടുവില്‍ കിരീടത്തിനൊപ്പം ഒരു ചിത്രമെടുത്തു. അതില്‍ റബീഹ് പ്രിയപ്പെട്ട ജംഷീറിനേയും ഷിബിലിനേയും കൂടെ കൂട്ടിയിരുന്നു. സ്വന്തം ജേഴ്സിയില്‍ ഷിബില്‍ എന്നെഴുതിച്ചേര്‍ത്ത റബീഹ്, ജംഷീര്‍ എന്നെഴുതിയ മറ്റൊരു ജേഴ്സിയും കൈയില്‍ പിടിച്ചിരുന്നു. ഈ കിരീടം നിങ്ങള്‍ക്കുള്ളതാണെന്ന് റബീഹ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.


    റബീഹ് തന്നെയാണ് ഇവര്‍ക്ക് കളി കാണാനുള്ള ടിക്കറ്റ് അയച്ചു കൊടുത്തത്. ആദ്യം നാല് ടിക്കറ്റും പിന്നീട് മൂന്നുപേര്‍ക്ക് കൂടിയുള്ള ടിക്കറ്റും റബീഹ് അയച്ചുകൊടുത്തു. കാറിലും ബൈക്കിലുമായാണ് ഒതുക്കുങ്ങല്‍ ചെറുകുന്ന് നിവാസികളായ ഏഴംഗ സംഘം യാത്ര പുറപ്പെട്ടത്. റബീഹിന്റെ ബൈക്കിലായിരുന്നു ഷിബിലിന്റേയും ജംഷീറിന്റേയും യാത്ര. കാറില്‍ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്.

    Also read: Kerala Blasters | 'ഒന്നിൽ പോയാൽ മൂന്നിലുമില്ല'; മറ്റൊരു ഐഎസ്എൽ കിരീടത്തിനരികെ വീണ്ടും പോരാടി വീണ് ബ്ലാസ്റ്റേഴ്‌സ്

    എന്നാല്‍ കാസര്‍കോട് ഉദുമയില്‍ വെച്ച് എതിരെ വന്ന മീന്‍ലോറിയുമായി കൂട്ടിയിടിച്ച് ഇരുവരും മരണത്തിനു കീഴടങ്ങി. കാറിലെ സംഘം അപകട വിവരമറിഞ്ഞത് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ്. ഇവരാണ് നാട്ടിലേക്ക് വിവരമറിയിച്ചത്.
    Published by:Sarath Mohanan
    First published: