'സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നാല് ബോളുകൾ മാത്രം മതി': ഷുഹൈബ്‌ അക്തർ

"ഇന്നാണെങ്കിൽ പോലും മൂന്ന് ബൗൺസറിലൂടെ വേദനിപ്പിച്ച് നാലാം പന്തിൽ സ്മിത്തിനെ പുറത്താക്കാൻ എനിക്ക് കഴിയും ” അക്തർ

News18 Malayalam | news18india
Updated: May 12, 2020, 10:13 AM IST
'സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നാല് ബോളുകൾ മാത്രം മതി': ഷുഹൈബ്‌ അക്തർ
akhtar-smith
  • Share this:
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ തനിക്ക് നാല് പന്തുകൾ മാത്രം മതിയെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷുഹൈബ്‌ അക്തർ. ട്വിറ്ററിൽ ഇ എസ് പി എൻ ക്രിക്കിൻഫോ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു അക്തറിന്റെ അഭിപ്രായപ്രകടനം.

വ്യത്യസ്ത കാലഘട്ടത്തിലെ താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു പോസ്റ്റിലുള്ളത്. വിരാട് കോഹ്ലിക്ക് എതിരാളി ഷെയ്ൻ വോണും, സച്ചിന് എതിരാളി റാഷിദ് ഖാനും, എ ബി ഡിവില്ലിയേഴ്സിന് എതിരാളി വസിം അക്രവും, റിക്കി പോണ്ടിങിന് എതിരാളി ജോഫ്ര ആർച്ചറും ആയിരുന്നു. അക്തറിന് സ്റ്റീവ് സ്മിത്തായിരുന്നു എതിരാളി.

TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ [NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
"ഇന്നാണെങ്കിൽ പോലും മൂന്ന് ബൗൺസറിലൂടെ വേദനിപ്പിച്ച് നാലാം പന്തിൽ സ്മിത്തിനെ പുറത്താക്കാൻ എനിക്ക് കഴിയും ” അക്തർ ട്വിറ്ററിൽ കുറിച്ചു.

First published: May 12, 2020, 10:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading