വളരെ താഴെ തട്ടിൽ നിന്നും ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് കടന്നുവന്ന താരമാണ് ഇന്ത്യൻ യുവ പേസർ മുഹമ്മദ് സിറാജ്. ക്രിക്കറ്റ് കരിയറിന്റെ ആരംഭത്തിൽ തന്റെ മോശം ഫോമിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് സിറാജ്. ഏതാണ്ട് രണ്ട് വർഷം മുമ്പ് വരെ മുഹമ്മദ് സിറാജിന് തന്റെ കരിയറിലെ മോശം സമയമായിരുന്നു. ഈയിടെ ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിൽ സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോഴും താരത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തവണ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ, ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മുത്തമിട്ടപ്പോൾ അതേ വിമർശകരെക്കൊണ്ട് കൈയടിപ്പിക്കാനും സിറാജിന് കഴിഞ്ഞു.
ഓസ്ട്രേലിയൻ പര്യടനത്തിൽ സീനിയർ ബൗളർമാരുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ബൗളിംഗ് യൂണിറ്റിനെ നയിച്ചത് സിറാജ് ആയിരുന്നു. നിർണായകമായ അവസാന ടെസ്റ്റ് നടന്നത് 32 വർഷമായി ഓസ്ട്രേലിയൻ ടീം തോൽവി അറിയാത്ത ഗാബ്ബയിലും. എന്നാൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ മുട്ട്കുത്തിച്ചുകൊണ്ട് ഇന്ത്യൻ ടീം ചരിത്രവിജയം സ്വന്തമാക്കിയപ്പോൾ അഞ്ച് വിക്കറ്റുകൾ നേടിക്കൊണ്ട് സിറാജ് വിമർശകരെ പോലും ആരാധകരാക്കി മാറ്റുകയായിരുന്നു. സിറാജിനെ സംബന്ധിച്ച് അരങ്ങേറ്റ മത്സരം വളരെയേറെ വികാരനിർഭരമായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന്റെ സമയത്താണ് സിറാജിന്റെ പിതാവ് മരണപ്പെട്ടത്. ഇതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാന്‍ ചിന്തിച്ചിരുന്നെന്നും എന്നാല്‍ ടീമിന്റെ മുഖ്യ പരിശീലകന് രവി ശാസ്ത്രിയാണ് അപ്പോള്‍ തന്റെ മനസ്സ് മാറ്റിയതെന്നും തുറന്ന് പറയുകയാണ് സിറാജ്.
Also Read-
അവൻ സേവാഗിനെയും ഗിൽക്രിസ്റ്റിനെയും പോലെയാണ്', റിഷഭ് പന്തിനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്ക്
"നിങ്ങള്‍ ടെസ്റ്റ് മത്സരം കളിക്കും. നിങ്ങളുടെ പിതാവിന്റെ അനുഗ്രഹം നിങ്ങളോടൊപ്പമുള്ളതിനാല്‍ നിങ്ങള്‍ക്ക് അഞ്ച് വിക്കറ്റുകള്‍ ലഭിക്കും" ഇതായിരുന്നു മെല്‍ബണിലെ രണ്ടാം ടെസ്റ്റിന് മുമ്പ് രവി ശാസ്ത്രി തന്നോട് പറഞ്ഞ വാക്കുകൾ. മുഹമ്മദ് സിറാജ് വെളിപ്പെടുത്തി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കേയാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് സിറാജിന്റെ പിതാവ് അന്തരിച്ചത്. അന്ന് രവി ശാസ്ത്രി ഇടപെടുന്നത് വരെ എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കന്‍ കഴിഞ്ഞിരുന്നില്ലെന്ന് സിറാജ് പറഞ്ഞു. മെല്‍ബണിൽ നടന്ന സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ താരം 77 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയിരുന്നു.
ബ്രിസ്ബെന് ടെസ്റ്റിലെയും 5 വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 13 വിക്കറ്റുകള്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും നേടിയ സിറാജ് ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. തന്റെ മോശം ഫോമിലും തന്നെ പിന്തുണച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയോടും താരം നന്ദി അറിയിച്ചു. 'വിരാട് കോഹ്ലി എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐ പി എല്ലില്‍ മോശം പ്രകടനം കാഴ്ച്ചവെച്ചപ്പോഴും അദ്ദേഹം എന്റെ കഴിവില്‍ വിശ്വാസമർപ്പിച്ചു. എന്നെ അദ്ദേഹം ആര് സി ബിയില്‍ നിലനിര്‍ത്തി, അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്'- സിറാജ് കൂട്ടിച്ചേർത്തു.
News summary: Muhammad Siraj remembers how Ravi Shastri's words motivated him to stay back in Australia after father's death.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.