• HOME
  • »
  • NEWS
  • »
  • sports
  • »
  • Sanju Samson ​| ഗാലറിയിൽ നിന്നും ചേട്ടാ, ചേട്ടാ വിളികൾ; സിംബാബ്‌വേയിലെ മലയാളി സ്നേഹത്തിൽ മനം നിറഞ്ഞ് സഞ്ജു

Sanju Samson ​| ഗാലറിയിൽ നിന്നും ചേട്ടാ, ചേട്ടാ വിളികൾ; സിംബാബ്‌വേയിലെ മലയാളി സ്നേഹത്തിൽ മനം നിറഞ്ഞ് സഞ്ജു

''ചേട്ടാ, ചേട്ടാ എന്നുള്ള ആർപ്പുവിളികൾ കേട്ടപ്പോൾ, കാണികൾക്കിടയിൽ ധാരാളം മലയാളികൾ ഉണ്ടെന്ന് എനിക്കു മനസിലായി. എന്നെ സംബന്ധിച്ചിടത്തോളം, ഇത് അഭിമാനകരമായ നിമിഷമാണ്," സ‍ഞ്ജു പറഞ്ഞു

  • Last Updated :
  • Share this:
    സിംബാബ്‌വേയ്‌ക്കെതിരായ (Zimbabwe) ഏകദിന മൽസരത്തിനിടെ ​ഗാലറിയിൽ നിന്നും ലഭിച്ച ആർപ്പുവിളികളിലും കരഘോഷത്തിലും മനം നിറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ (Sanju Samson). ഇന്ത്യക്കായി ഇതുവരെ 7 ഏകദിനങ്ങളും 16 ടി-20 മത്സരങ്ങളും കളിച്ചിട്ടുള്ള സഞ്ജു കളിക്കളത്തിലും സോഷ്യൽ മീഡിയയിലും ആരാധകർക്ക് പ്രിയങ്കരനാണ്.

    ഇന്ത്യയ്‌ക്കായി വളരെ കുറച്ച്‌ മത്സരങ്ങൾ മാത്രമാണ് താൻ കളിച്ചിട്ടുള്ളതെങ്കിലും ആരാധകരുടെ സ്നേഹവും പിന്തുണയും തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് സഞ്ജു പറയുന്നു. ''ഇന്ത്യയ്‌ക്കായി വളരെ കുറച്ച് മൽസരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും എനിക്ക് ഇത്രയും പിന്തുണ ലഭിക്കുന്നതിൽ അത്ഭുതം തോന്നുന്നു'', ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷകരോട് സഞ്ജു പ്രതികരിച്ചു.

    ​ഗാലറിയിലെ മലയാളി ആരാധകരുടെ ''ചേട്ടാ, ചേട്ടാ'' എന്നുള്ള വിളി തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും സഞ്ജു പറയുന്നു. ''ചേട്ടാ, ചേട്ടാ എന്നുള്ള ആർപ്പുവിളികൾ കേട്ടപ്പോൾ, കാണികൾക്കിടയിൽ ധാരാളം മലയാളികൾ ഉണ്ടെന്ന് എനിക്കു മനസിലായി. എന്നെ സംബന്ധിച്ചിടത്തോളം, ഇത് അഭിമാനകരമായ നിമിഷമാണ്," സ‍ഞ്ജു പറഞ്ഞു.

    ''കഴിഞ്ഞ നാലഞ്ചു വർഷമായി ആഭ്യന്തര മൽസരങ്ങൾ കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. അവിടെ നല്ല പ്രകടനം കാഴ്ച വെയ്ക്കുക എന്നത് വലിയ വെല്ലുവിളിയാണ്, അതാണ് എന്നെ മികച്ച കളിക്കാരനാക്കിയത്'', സഞ്ജു കൂട്ടിച്ചേർത്തു.

    Also Read- Sanju V Samson | വിക്കറ്റിന് മുന്നിലും പിന്നിലും തിളങ്ങി സഞ്ജു വി സാംസൺ; മലയാളിതാരത്തിന് അഭിനന്ദന പ്രവാഹം

    റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റനായത് വലിയ വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു. ''ഇത് ഐ‌പി‌എല്ലനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റി. മുൻപ് ഞാൻ എന്റെ ബാറ്റിംഗിനെ കുറിച്ചും കളിയെ കുറിച്ചും മാത്രമാണ് ചിന്തിച്ചിരുന്നത്. എന്നാൽ ക്യാപ്റ്റൻസി തികച്ചും വ്യത്യസ്തമാണ്. നമ്മുടെ ഗെയിമിന് പുറമെ, മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കണം," സഞ്ജു പറഞ്ഞു.

    സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മാൻ ഓഫ് ദി മാച്ച് ആയിരുന്നു സഞ്ജു. 43 റൺസ് നേടിയ സഞ്ജു മൂന്നു ക്യാച്ചുകളും സ്വന്തം പേരിൽ കുറിച്ചു. മികച്ച പ്രകടനത്തിലൂടെ അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ മാന്‍ ഓഫ് ദ മാച്ച്‌ പുരസ്‌കാരമാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ടാം ഏകദിനം അര്‍ബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സിംബാബ്‌വേ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. അര്‍ബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിച്ച് ജീവ കാരുണ്യ പ്രവർത്തനത്തിലും സഞ്ജു ഭാഗമായി. ഹൃദയസ്പര്‍ശിയായൊരു അനുഭവമാണിതെന്നാണ് ഇതേക്കുറിച്ച് സഞ്ജു പ്രതികരിച്ചത്. സഞ്ജുവിന്റെ പ്രകടന മികവിന് സോഷ്യൽ മീഡിയിലടക്കം വലിയ പ്രശംസയാണ് ലഭിക്കുന്നത്.

    സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയരായ സിംബാബ്‌വെയെ പരാജയപ്പെടുത്തി. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിൽ ഇന്ത്യയുടെ തുടർച്ചയായ 14-ാം വിജയമാണിത്.
    Published by:Anuraj GR
    First published: