ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വേഗതയേറിയ ബൗളര്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഒറ്റ ഉത്തരമേയുള്ളൂ. അതാണ് മുന്‍ പാക് സ്റ്റാര്‍ പേസര്‍ ഷോയിബ് അക്തര്‍. 'റാവല്‍പിണ്ടി എക്സ്പ്രസ്സ്' എന്ന പേരില്‍ അറിയപ്പെടുന്ന താരത്തിന്റെ റെക്കോര്‍ഡ് വേഗത മണിക്കൂറില്‍ 161.3 കി മി ആണ്. 30യാര്‍ഡ് സര്‍ക്കിളിന് പുറത്തുനിന്നുള്ള അദ്ദേഹത്തിന്റെ റണ്ണപ്പ് അക്കാലത്തെ കേമന്മാരായ ബാറ്റ്സ്മാന്മാരുടെ വരെ ഉറക്കം കളഞ്ഞിരുന്നു. അക്തറിന്റെ വെടിയുണ്ടകളെ നേരിടാന്‍ അസാമാന്യ ധൈര്യം കൈമുതലായി വേണമായിരുന്നു. ചുരുക്കം ചില ബാറ്റ്സ്മാന്മാര്‍ക്കേ അതിനു കഴിഞ്ഞിട്ടുമുള്ളൂ. തീ തുപ്പുന്ന ബോളുകള്‍ കൊണ്ടു മാത്രമല്ല സ്ലെഡ്ജിങിലൂടെയും എതിര് ടീം ബാറ്റ്സ്മാന്മാരെ പ്രകോപിപ്പിച്ച് പുറത്താന്‍ മിടുക്കനായിരുന്നു അക്തര്‍.
ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന് തെണ്ടുല്‍ക്കര്‍- ഷോയിബ് അക്തര്‍ പോരാട്ടം ഏറെ പ്രസിദ്ധമാണ്. അക്തറിന്റെ തീതുപ്പുന്ന പന്തുകള്‍ അനായാസം നേരിടുന്ന സച്ചിന്റെ ഇന്നിങ്സുകള്‍ ക്രിക്കറ്റ് ആരാധകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. അക്തറും സച്ചിനും നേര്‍ക്കുനേര്‍ വരുന്നതുതന്നെ ക്രിക്കറ്റ് ലോകത്തെ ആവേശക്കൊടുമുടിയിലെത്തിക്കുമായിരുന്നു.
അക്തറിനെതിരെ മിക്കപ്പോഴും സച്ചിന് തന്നെയാണ് ആധിപത്യം പുലര്‍ത്താറ്. എന്നാല്‍ സച്ചിനെ കുടുക്കാനായി മാരക ബൗണ്‍സറുകള്‍ ചെയ്ത് അക്തറും താരമായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു മത്സരത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അക്തര്‍. 2006-ലെ ഇന്ത്യ-പാകിസ്താന് സീരിസില്‍ സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അക്തര്‍ തുറന്നുപറഞ്ഞു.
2006ല്‍ നടന്ന കറാച്ചി ടെസ്റ്റിനിടെയാണ് അക്തര്‍ സച്ചിനെ പരിക്കേല്‍പ്പിക്കാനായി പന്തെറിഞ്ഞത്. 'ആദ്യം തന്നെ ഞാനൊരു കാര്യം തുറന്നുപറയട്ടെ. കറാച്ചി ടെസ്റ്റില്‍ സച്ചിനെ പരിക്കേല്‍പ്പിക്കണമെന്ന് കരുതിത്തന്നെയാണ് ഞാന്‍ പന്തെറിഞ്ഞത്. ഇന്‍സമാം ഉള് ഹഖ് എന്നോട് വിക്കറ്റിലേക്കെറിയാനാണ് പറഞ്ഞത്. പക്ഷേ ഞാനത് കേട്ടില്ല. എനിക്ക് സച്ചിനെ എങ്ങനെയെങ്കിലും പരിക്കേല്പ്പിക്കണമായിരുന്നു'- സ്പോര്‍ട്സ് ക്രീഡയ്ക്ക് നല്കിയ അഭിമുഖത്തില്‍ അക്തര്‍ വെളിപ്പെടുത്തി.
അന്ന് സച്ചിന്റെ ഹെല്‍മറ്റിന് കണക്കായി ബൗണ്‍സര്‍ എറിഞ്ഞുവെന്നും ഒരു തരത്തിലാണ് ഇന്ത്യന്‍ താരം രക്ഷപ്പെട്ടതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.