HOME » NEWS » Sports » I OWE MY CAREER TO VIRAT KOHLI WOULDNT HAVE REACHED THESE HEIGHTS WITHOUT HIS SUPPORT MOHAMMED SIRAJ JK INT

'വിരാട് കോഹ്ലി ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇത്രയും ഉയരങ്ങളില്‍ എത്തുകയില്ല, കോഹ്ലിയോട് കടപ്പെട്ടിരിക്കുന്നു'; മുഹമ്മദ് സിറാജ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും അതിനു ശേഷമുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സംഘത്തില്‍ സിറാജ് ഇടം നേടിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: May 11, 2021, 7:22 PM IST
'വിരാട് കോഹ്ലി ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇത്രയും ഉയരങ്ങളില്‍ എത്തുകയില്ല, കോഹ്ലിയോട് കടപ്പെട്ടിരിക്കുന്നു'; മുഹമ്മദ് സിറാജ്
Virat Kohli
  • Share this:
ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ നായകന്‍ വിരാട് കോഹ്ലിയുടെ പിന്തുണയാണെന്നും കരിയറില്‍ താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണെന്നും യുവ പേസര്‍ മുഹമ്മദ് സിറാജ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസ്ട്രേലിയന്‍ പര്യടനം സിറാജിനെ സംബന്ധിച്ച് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു. ഓസ്‌ട്രേലിയയില്‍ പര്യടനത്തിലായിരുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്ന സിറാജ് തന്റെ അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാതെ ഇന്ത്യന്‍ ടീമിനൊപ്പം തുടരുകയും തുടര്‍ന്ന് ടീമിലിടം കിട്ടിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി തന്റെ മകന്‍ കളിക്കുകയെന്ന അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് സിറാജ് അന്നു യാഥാര്‍ഥ്യമാക്കിയത്.

ഇന്ത്യ 2-1ന്റെ ചരിത്ര വിജയം കൊയ്ത പരമ്പരയില്‍ സിറാജ് മൂന്നു ടെസ്റ്റുകളില്‍ നിന്നും ഒരു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 13 വിക്കറ്റുകളെടുത്തിരുന്നു. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സീനിയര്‍ ബൗളര്‍മാര്‍ പരുക്കേറ്റ് പുറത്തായപ്പോള്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും ഈ 26കാരനായിരുന്നു.

Also Read-ആരുമായും സമ്പര്‍ക്കം പാടില്ല; ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളോട് നിലപാട് കടുപ്പിച്ച് ബി സി സി ഐ

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ സിറാജിനു കഴിഞ്ഞു. വരാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും അതിനു ശേഷമുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സംഘത്തില്‍ സിറാജ് ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎലില്‍ കോഹ്ലി നയിച്ച റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായും മികച്ച ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

'ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതു മുതല്‍ എല്ലായ്പ്പോഴും തന്റെ കഴിവിന്റെ 100 ശതമാനവും ടീമിനു വേണ്ടി നല്‍കാനാണ് ശ്രമിച്ചിട്ടുള്ളത്. ടീമിന്റെ വിജയമാണ് ദിവസത്തിന്റെ അവസാനം ഞാന്‍ ആഗ്രഹിക്കുന്നത്. വിജയം നേടുക എന്നത ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഓസീസ് പര്യടനം എനിക്കു ഒരുപാട് ആത്മവിശ്വാസം നല്‍കി. ഇതേ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും ഇറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യം.' - സിറാജ് വ്യക്തമാക്കി.

Also Read-മറ്റു രാജ്യങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കരുത്; കായിക താരങ്ങളോട് കിരണ്‍ റിജ്ജു

തന്നെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുള്ളത് കോഹ്ലിയാണെന്നു അദ്ദേഹം പറയുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ കളിയില്‍ ആര്‍സിബി 69 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. അന്നു ഡ്രസിങ് റൂമിന് പുറത്തു വച്ച് കോലി എന്നോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- നിനക്ക് കഴിവുണ്ട്, നിനക്കത് ചെയ്യാന്‍ കഴിയും, ഏതു വിക്കറ്റിലും കളിക്കാനുള്ള കഴിവ് നിനക്കുണ്ട്, ഏതു ബാറ്റ്സ്മാനെയും നിനക്ക് ഔട്ടാക്കാന്‍ കഴിയും. വിരാട് കോഹ്ലി എല്ലായ്പ്പോഴും തന്നോടു ഇങ്ങനെ പറയാറുണ്ടെന്നും സിറാജ് വെളിപ്പെടുത്തി.
Published by: Jayesh Krishnan
First published: May 11, 2021, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories