• HOME
  • »
  • NEWS
  • »
  • sports
  • »
  • Nikhat Zareen | 'മത്സരിക്കുന്നത് ഹിന്ദുവോ മുസ്ലീമോ ആയല്ല; രാജ്യത്തിനുവേണ്ടി':ബോക്സിംഗ് താരം നിഖാത്ത് സരീൻ

Nikhat Zareen | 'മത്സരിക്കുന്നത് ഹിന്ദുവോ മുസ്ലീമോ ആയല്ല; രാജ്യത്തിനുവേണ്ടി':ബോക്സിംഗ് താരം നിഖാത്ത് സരീൻ

'ഞാൻ ഒരു സമുദായത്തെയല്ല, എന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ രാജ്യത്തിനായി മെഡൽ നേടിയതിൽ സന്തോഷമുണ്ട്' നിഖത് സരീൻ

  • Share this:
    സ്വന്തം രാജ്യത്തെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും താൻ ഉൾപ്പെടുന്ന സമുദായത്തെയല്ലെന്നും ലോക ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ (World Boxing Championship) സ്വർണ മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നിഖത് സരീൻ (Nikhat Zareen). തന്റെ കഠിനാധ്വാനത്തേക്കാളും നേട്ടങ്ങളേക്കാളും ഉപരി ആളുകൾ തന്റെ മതപശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോളാണ് ലോക ചാമ്പ്യൻ മനസു തുറന്നത്.

    ''ഒരു കായികതാരമെന്ന നിലയിൽ ഞാൻ ഇന്ത്യയെ ആണ് പ്രതിനിധീകരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്ലിം വേർതിരിവുകളില്ല. ഞാൻ ഒരു സമുദായത്തെയല്ല, എന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ രാജ്യത്തിനായി മെഡൽ നേടിയതിൽ സന്തോഷമുണ്ട്'', നിഖത് സരീൻ പറഞ്ഞു. ഒരു യാഥാസ്ഥിതിക സമൂഹത്തിൽ നിന്നുള്ള നിഖത് സാമൂഹിക മുൻവിധികളെ മറികടന്ന് ഇടിക്കൂട്ടിൽ നേട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക ചാമ്പ്യന്റെ പ്രതികരണം.

    മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതും വലിയ ഇവന്റുകൾക്കായുള്ള പ്രത്യേക പരിശീലനവുമാണ് ഇന്ത്യൻ അത്‌ലറ്റുകൾ നേരിടുന്ന വെല്ലുവിളികളെന്നും രാജ്യത്തെ അത‍്ലറ്റുകൾ സാധാരണ ഇവന്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചാലും ഒളിമ്പിക്‌സ് അല്ലെങ്കിൽ ലോക ചാമ്പ്യൻഷിപ്പ് പോലുള്ള വലിയ വേദികളിൽ പതറിപ്പോകുന്നു എന്നും നിഖത് സരീൻ കൂട്ടിച്ചേർത്തു.

    ''നമ്മുടെ ഇന്ത്യൻ ബോക്സർമാർ കഴിവുള്ളവരാണ്. ഞങ്ങൾ ആരെക്കാളും പിന്നിലല്ല. നമുക്ക് ശക്തിയും വേഗതയും എല്ലാം ഉണ്ട്'', ലോക ചാമ്പ്യൻ മാധ്യമങ്ങളോടു പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പ് പോലുള്ള വലിയ ഇവന്റുകളിൽ പങ്കെടുക്കുന്നതിലൂടെ മാനസിക സമ്മർദത്തെ നേരിടാൻ‍ പഠിക്കുമെന്നും നിഖത് പറഞ്ഞു.

    കഴിഞ്ഞ മാസം തുര്‍ക്കിയില്‍ വെച്ചു നടന്ന വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലാണ് നിഖത് സരീൻ സ്വർണം നേടിയത്. 52 കിലോഗ്രാം വിഭാഗത്തിലായിരുന്നു സരീന്റെ സ്വര്‍ണനേട്ടം. ജൂലൈ 28 ന് ബർമിംഗ്ഹാമിൽ വെച്ചു നടക്കുന്ന കോമൺവെൽത്ത് ​ഗെയിംസിൽ (Commonwealth Games) മാറ്റുരക്കാനുള്ള പരിശീലനത്തിലാണ് നിഖത്.

    Also Read-IPL Media Rights |സംപ്രേഷണാവകാശം വിറ്റുപോയത് 44075 കോടി രൂപയ്ക്ക്; ഒരു കളിയില്‍ നിന്ന് ബിസിസിഐക്ക് 107 കോടി; റിപ്പോര്‍ട്ട്

    ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ് ജിറ്റാമാസിനെയാണ് നിഖത് സരീന്‍ പരാജയപ്പെടുത്തിയത്. വനിതാ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായ നിഖത് ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ്.

    മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് തെലുങ്കാന സ്വദേശിയായ നിഖത് സരീൻ. സെമി പോരാട്ടത്തില്‍ ബ്രസീലിന്റെ കരോലിന്‍ ഡെ അല്‍മേഡയെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിലേക്കു കടന്നത്. സെമിയിലും ആധികാരികമായിട്ടായിരുന്നു മുന്നേറ്റം (5-0).

    ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ്ങിനെതിരേ നേടിയ ജയത്തോടെ ആയിരുന്നു (5-0), (30-27, 29-28, 29-28, 30-27, 29-28) നിഖത് സരീന്റെ സ്വര്‍ണ നേട്ടം. വിധികര്‍ത്താക്കളെല്ലാം ഏകകണ്‌ഠേന ഇന്ത്യയുടെ അഭിമാന താരത്തെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.
    Published by:Jayesh Krishnan
    First published: