PV Sindhu| 'ഞാൻ വിരമിക്കുന്നു'; ആരാധകരെ ‌ഞെട്ടിച്ച് പിവി സിന്ധുവിന്റെ ട്വീറ്റ്; കാര്യം വിശദമാക്കി താരം

'ഡെന്മാർക്ക് ഓപ്പൺ ആയിരുന്നു അവസാനത്തേത്, ഞാൻ വിരമിക്കുന്നു' എന്നാണ് പോസ്റ്റിൽ ആദ്യം പറയുന്നത്.

'ഡെന്മാർക്ക് ഓപ്പൺ ആയിരുന്നു അവസാനത്തേത്, ഞാൻ വിരമിക്കുന്നു' എന്നാണ് പോസ്റ്റിൽ ആദ്യം പറയുന്നത്.

'ഡെന്മാർക്ക് ഓപ്പൺ ആയിരുന്നു അവസാനത്തേത്, ഞാൻ വിരമിക്കുന്നു' എന്നാണ് പോസ്റ്റിൽ ആദ്യം പറയുന്നത്.

  • Share this:
    'ഞാൻ വിരമിക്കുന്നു', ആരാധകർ അത്രമാത്രമേ വായിച്ചുള്ളൂ, കൂടുതൽ വായിക്കാനുള്ള മനോബലം പലർക്കും ഉണ്ടായിരുന്നില്ല. പറഞ്ഞു വരുന്നത് ഒളിമ്പിക് വെള്ളിമെഡൽ ജേതാവായ ഇന്ത്യയുടെ ബാഡ്മിന്റർ താരം പിവി സിന്ധുവിന്റെ സോഷ്യൽമീഡിയ പോസ്റ്റിനെ കുറിച്ചാണ്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച കുറിപ്പിന്റെ ആദ്യ പേജിൽ താൻ വിരമിക്കുന്നു എന്നാണ് സിന്ധു കുറിച്ചിരിക്കുന്നത്.

    'ഡെന്മാർക്ക് ഓപ്പൺ ആയിരുന്നു അവസാനത്തേത്, ഞാൻ വിരമിക്കുന്നു' എന്നാണ് പോസ്റ്റിൽ ആദ്യം പറയുന്നത്. കൂപ്പുകൈയോടെ പങ്കുവെച്ച പോസ്റ്റ് കണ്ട് ആരാധകർ ആദ്യം ഞെട്ടി. ആദ്യം വായിക്കുമ്പോൾ പലർക്കും ഞെട്ടലുണ്ടാകുമെങ്കിലും മുഴുവൻ വായിച്ചു കഴിയുമ്പോൾ താൻ ഉദ്ദേശിച്ചത് മനസ്സിലാക്കി എല്ലാവരും പിന്തുണക്കുമെന്നും കുറിപ്പിൽ സിന്ധു പറയുന്നു.








    View this post on Instagram





    🙏


    A post shared by sindhu pv (@pvsindhu1) on





    ഇതിന് ശേഷമാണ് കോവിഡ് മഹാമാരിയുടെ കാലത്ത് തന്നിലുണ്ടായ മാറ്റങ്ങളെ കുറിച്ചും ലോക്ക്ഡൗൺ കാലത്തെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചും സിന്ധു പറയുന്നത്. ഏറ്റവും കരുത്തനായ എതിരാളിയെ പല്ലും നഖവും ഉപയോഗിച്ച് നേരിടാൻ കഠിനമായി പരിശീലിച്ചിട്ടുണ്ട്. അത് ഇനിയും ചെയ്യാനാകും. എന്നാൽ എങ്ങനെയാണ് ഈ അദൃശ്യനായ ശത്രുവിനെ തോൽപ്പിക്കുക? മാസങ്ങളായി നാമെല്ലാം വീടുകളിലാണ്. ഓരോ തവണ പുറത്തിറങ്ങുമ്പോഴും നാം ഈ ചോദ്യം ചോദിക്കുന്നു. ഇത്തരം ചിന്തകളും ദിവസേനയുള്ള ദുരന്ത വാർത്തകളും തന്നെ കുറിച്ചും നാം ജീവിക്കുന്ന ലോകത്തെ കുറിച്ചും കൂടുതൽ ചിന്തിപ്പിച്ചു. ഡ‍െന്മാർക്ക് ഓപ്പണിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ആയില്ലെന്നതാണ് ഇതിൽ അവസാനത്തേത്.

    ഇന്ന് ഈ നെഗറ്റിവിറ്റിയിൽ നിന്നും നിരന്തരമായ ഭയത്തിൽ നിന്നും വിരമിക്കാൻ ഞാൻ‌ തീരുമാനിക്കുകയാണെന്ന് കുറിപ്പിൽ സിന്ധു പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും വൈറസിനെ അലംഭാവത്തോടെ കാണുന്നത് അവസാനിപ്പിക്കുമെന്നും സിന്ധു വ്യക്തമാക്കി.

    പലവഴിക്ക് പോകേണ്ടവരല്ല നാം, നേരിടാൻ തയ്യാറാകുകയാണ് വേണ്ടത്. ഒന്നിച്ച് നിന്ന് വൈറസിനെ പോരാടി തോൽപ്പിക്കാം. ഇന്ന് നമ്മൾ എടുക്കുന്ന തീരുമാനമാണ് അടുത്ത തലമുറകളുടെ ഭാവി നിർണയിക്കുക. അവരെ തോൽപ്പിക്കാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.

    തന്റെ കുറിപ്പ് വായിച്ച് പലർക്കും ചെറിയ ഹൃദയാഘാതങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്നും കുറിപ്പിൽ സിന്ധു പറയുന്നുണ്ട്.

    ഡെന്മാർക്ക് ഓപ്പൺ നടന്നില്ല. എന്നാൽ തന്റെ പരിശീലനം അതുകൊണ്ട് അവസാനിപ്പിക്കില്ല. ജീവിതം രണ്ട് തവണ ലഭിക്കില്ല. അതിനാൽ തന്നെ വരുന്ന ഏഷ്യൻ ഓപ്പണിന് വേണ്ടിയുള്ള തന്റെ പരിശീലനം തുടരും. പോരാടാതെ കീഴടങ്ങാൻ താൻ ഒരുക്കമല്ല. ഈ ഭയത്തെ നേരിടാതെ താൻ കീഴടങ്ങില്ല. സുരക്ഷിതമായ ലോകം ഉണ്ടാകുന്നത് വരെ ഈ പോരാട്ടം തുടരുകയും ചെയ്യും എന്ന് പറഞ്ഞാണ് സിന്ധുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

    കൊറോണ വൈറസിനെ കുറിച്ചും കോവിഡ് കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചുമാണ് സിന്ധുവിന്റെ പോസ്റ്റ്. ഈ പ്രതിസന്ധി കാലം തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ബോധവത്കരണമാണ് സിന്ധു ആരാധകർക്ക് നൽകിയത്.
    Published by:Naseeba TC
    First published:
    )}