• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നൽകും': ആരാധകരോട് ജഡേജ

'അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നൽകും': ആരാധകരോട് ജഡേജ

'ഏത് വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വരാന്‍ ഈ കളിയാണ് എന്നെ പഠിപ്പിച്ചത്, ഒരിക്കലും വിട്ടുകൊടുക്കരുതെന്ന്. എനിക്ക് പ്രചോദനമായി നിന്ന ഓരോ ആരാധകനോടും എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാ പിന്തുണയ്ക്കും നന്ദി. ആ പ്രചോദനം തുടരുക, അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നല്‍കും, എല്ലാവരോടും സ്‌നേഹം'

jadeja

jadeja

  • News18
  • Last Updated :
  • Share this:
    'അവസാന ശ്വാസം വരെ ഞാന്‍ എന്നിലെ ഏറ്റവും മികച്ചത് നല്‍കും'...നെഞ്ചേറ്റിയ ആരാധകരോട് രവീന്ദ്ര ജഡേജ പറയുന്നു. കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയ ടീമിനെ വിജയപ്രതീക്ഷയിലേക്ക് എത്തിച്ച താരത്തെ കുറിച്ചു മുതിർന്ന താരങ്ങൾക്കും ആരാധകർക്കും ഇപ്പോൾ നല്ല വാക്കുകളെ പറയാനുള്ളൂ. ഇതിന് പിന്നാലെയാണ് നന്ദി അറിയിച്ച് ജഡേജ ട്വീറ്റ് ചെയ്തത്.

    'ഏത് വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വരാന്‍ ഈ കളിയാണ് എന്നെ പഠിപ്പിച്ചത്, ഒരിക്കലും വിട്ടുകൊടുക്കരുതെന്ന്. എനിക്ക് പ്രചോദനമായി നിന്ന ഓരോ ആരാധകനോടും എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാ പിന്തുണയ്ക്കും നന്ദി. ആ പ്രചോദനം തുടരുക, അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നല്‍കും, എല്ലാവരോടും സ്‌നേഹം'- ജഡേജ ട്വിറ്ററില്‍ കുറിച്ചു.


    ആറ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വലിയ തകര്‍ച്ചയെ നേരിട്ടപ്പോഴാണ് ജഡേജ ക്രീസിലേക്കെത്തുന്നത്. 59 പന്തില്‍ നിന്നും 77 റണ്‍സുമായി ജഡേജ ക്രീസ് വിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 208 റണ്‍സ്. നേരത്തെ വിമർശന ശരമെയ്ത സഞ്ജയ് മഞ്ജരേക്കറുടെ വായടപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു ജഡേജയുടേത്. ‘ജയിക്കുന്ന ടീമിലെ താരത്തിനു മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കൊടുക്കുന്നതാണു പതിവ്. മാറ്റ് ഹെൻറിയുടെ പ്രകടനം മികച്ചതാണ്. എന്നാൽ, ഇന്ത്യ – ന്യൂസീലൻഡ് സെമിയിലെ യഥാർഥ മാൻ ഓഫ് ദ് മാച്ച് രവീന്ദ്ര ജഡേജയാണ്.’ കിവീസ് വിജയത്തിനുശേഷം കമന്റേറ്റർ ഹർഷ ഭോഗ്‌ലെ പറഞ്ഞതു വെറുതെയല്ല. കിവീസ് പേസർമാർ തീർത്ത കാറിലും കോളിലും ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ രവീന്ദ്ര ജഡേജയെന്ന പോരാളി വിജയതീരത്തിന് അടുത്ത് വരെ എത്തിക്കുകയായിരുന്നു.

    First published: