'സ്വപ്നം കണ്ടതെല്ലാം നേടി, രണ്ടാം ഇന്നിങ്സില്‍ ലഭിക്കുന്നതെല്ലാം ബോണസാണ്' മടങ്ങിവരവിനെക്കുറിച്ച് സാനിയ മിര്‍സ
'സ്വപ്നം കണ്ടതെല്ലാം നേടി, രണ്ടാം ഇന്നിങ്സില്‍ ലഭിക്കുന്നതെല്ലാം ബോണസാണ്' മടങ്ങിവരവിനെക്കുറിച്ച് സാനിയ മിര്‍സ
ഗര്‍ഭിണിയായതിനുശേഷം 23 കിലോ ഭാരം കൂടിയിരുന്നു, ഇപ്പോ 26 കിലോ കുറച്ചു
sania mirza
Last Updated :
Share this:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കളത്തിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ ആഗസ്റ്റോടെ കളത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മടങ്ങിവരവ് അടുത്ത ജനുവരിയില്‍ മാത്രമെ ഉണ്ടാകൂവെന്നാണ് സാനിയ പറയുന്നത്. ആഗ്രഹിച്ചതൊക്കെ കരിയറില്‍ സ്വന്തമാക്കിയെന്നും മടങ്ങിവരവില്‍ എന്ത് ലഭിച്ചാലും അതൊക്കെ ബോണസ് മാത്രമായിരിക്കുമെന്നും താരം പറഞ്ഞു.
'എന്റെ കരിയറില്‍ ഞാനെല്ലാം നേടിക്കഴിഞ്ഞു. സ്വപ്നം കണ്ടതെല്ലാം സ്വന്തമാക്കി. ഇനി വരാനുള്ളതെല്ലാം ബോണസ് മാത്രമാണ്. ആഗസ്റ്റോടെ മടങ്ങിയെത്താന്‍ കഴിയുമെന്നാണ് കരുതിയിരുന്നത്. പക്ഷേ അത് ജനുവരിയിലാകും നടക്കുക.' രണ്ട് വര്‍ഷത്തിനുശേഷം മടങ്ങിവരവിനൊരുങ്ങുന്ന താരം പറഞ്ഞു.
'ഇസ്ഹാനാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. തിരിച്ചു വരാന്‍ എനിക്ക് സാധിച്ചാല്‍ അത് മനോഹരമായിരിക്കും. ഫിറ്റ്നസിലേക്ക് തിരികെ എത്താന്‍ എന്നെ പ്രചോദിപ്പിക്കുന്നത് മകനാണ്. ഞാന്‍ തിരിച്ചു വന്നാല്‍ അത് ആരേയും ഒന്നും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാവില്ല. കളിക്കാനുള്ള ഇഷ്ടം മാത്രമാണ് ഞാന്‍ തിരികെ വരുന്നതിന് കാരണം' സാനിയ പറയുന്നു.
തന്റെ ശരീരം എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്ന് അറിയേണ്ടതുണ്ടെന്ന് പറഞ്ഞ സാനിയ മിര്‍സ അടുത്ത രണ്ട് മാസത്തിനുള്ളില്‍ തന്നെ ചിത്രം വ്യക്തമാകുമെന്നും പൂര്‍ണമായും തയ്യാറാകാകെ കളിക്കാനിറങ്ങുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കുട്ടിയ്ക്ക് ജന്മം നല്‍കിയശേഷം 23 കിലോയാണ് കൂടിയതെന്നും എന്നാല്‍ ഇപ്പോള്‍ 26 കിലോ കുറഞ്ഞിട്ടുണ്ടെന്നും സാനിയ പറയുന്നു.
2017 ല്‍ കാല്‍മുട്ടിനേറ്റ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ലെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയക്കാന്‍ താരം തയ്യാറായില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.