• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പന്തയത്തിൽ ആര് ജയിക്കും? ബെക്കാമോ ഇബ്രാഹിമോവിച്ചോ...


Updated: July 7, 2018, 3:22 PM IST
പന്തയത്തിൽ ആര് ജയിക്കും? ബെക്കാമോ ഇബ്രാഹിമോവിച്ചോ...

Updated: July 7, 2018, 3:22 PM IST
ലോസ് ഏയ്ഞ്ചൽസ്: രണ്ട് സൂപ്പർ താരങ്ങൾ തമ്മിലുള്ള പന്തയമാണ് ശനിയാഴ്ച ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. ലോകകപ്പ് മത്സരത്തിനിടെ ആരാധകർ തങ്ങളുടെ ടീമിന് വേണ്ടി പന്തയം വയ്ക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ ലോകകപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സ്വന്തം ടീമുകൾക്ക് വേണ്ടി പന്തയം വെച്ചിരിക്കുകയാണ് രണ്ട് സൂപ്പർ താരങ്ങൾ.

ഇംഗ്ലീഷ് സൂപ്പർതാരം ഡേവിഡ് ബെക്കാമും സ്വീഡിഷ് സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചുമാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടാനിരിക്കെ പന്തയവുമായി രംഗത്ത് വന്നിരിക്കുന്നത്.



ട്വിറ്ററിലൂടെയായിരുന്നു ഇബ്രാഹിമോവിച്ച് ബെക്കാമിനെ വെല്ലുവിളിച്ചത്. ബെക്കാമിന്റെ മറുപടി ഇൻസ്റ്റാഗ്രാമിലും. ശനിയാഴ്ചത്തെ ഇംഗ്ലണ്ട് – സ്വീഡൻ ക്വാർട്ടർ മത്സരത്തിൽ സ്വീഡൻ പരാജയപ്പെടുകയാണെങ്കിൽ ഈ ലോകത്ത് ബെക്കാം ആവശ്യപ്പെടുന്ന ഏത് സ്ഥലത്ത് വച്ചും അദ്ദേഹത്തിന് ഡിന്നർ നൽകാം എന്ന് ഇബ്രാഹിമോവിച്ച് പറയുന്നു. മറിച്ച് ഇംഗ്ലണ്ടാണ് പരാജയപ്പെടുന്നതെങ്കിൽ താൻ പറയുന്നത് ബെക്കാം ചെയ്യണമെന്നും ഇബ്രാഹിമോവിച്ച് ആവശ്യപ്പെടുന്നു.



ഇബ്ര മുന്നോട്ട് വച്ച പന്തയം സ്വീകരിച്ച ബെക്കാമിന്റെ ആവശ്യം മറ്റൊന്നായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് ജയിക്കുകയാണെങ്കിൽ ഇബ്രാഹിമോവിച്ച് ഇംഗ്ലണ്ടിന്റെ ഒരു കളി ഇംഗ്ലീഷ് ജേഴ്സിയണിഞ്ഞ് വെംബ്ലി സ്റ്റേഡിയത്തിൽ വന്ന് കാണണം എന്നതായിരുന്നു ബെറ്റ് സ്വീകരിച്ച് കൊണ്ട് ബെക്കാം നൽകിയ മറുബെറ്റ്. എന്തായാലും ഇരുവരും തമ്മിലുള്ള പന്തയം ഫുട്ബോൾ ലോകംഏറ്റെടുത്ത് കഴിഞ്ഞു. ഇബ്രാഹിമോവിച്ചാണോ ഡേവിഡ് ബെക്കാമാണോ പന്തയം ജയിക്കുക എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

 
First published: July 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍