നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC |എട്ട് ലോക ചാമ്പ്യന്‍ഷിപ്പുകളുടെ വേദികള്‍ പ്രഖ്യാപിച്ച് ഐസിസി; ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍

  ICC |എട്ട് ലോക ചാമ്പ്യന്‍ഷിപ്പുകളുടെ വേദികള്‍ പ്രഖ്യാപിച്ച് ഐസിസി; ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍

  ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്ഥാന്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകാന്‍ പോകുന്നത്.

  News18

  News18

  • Share this:
   വരാനിരിക്കുന്ന എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ വേദികള്‍(Venue) ഒരുമിച്ച് പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ICC). 2024 മുതല്‍ 2031 വരെ നടക്കുന്ന ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളുടെ വേദികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

   2024ലെ ടി20 ലോകകപ്പിന് (T20 World Cup)അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കും. ജൂണിലായിരിക്കും ടൂര്‍ണമെന്റ്. ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് പോലൊരു പ്രധാന ടൂര്‍ണമെന്റിന് ആതിഥേയരാകുന്നത്. 2010ല്‍ ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായിട്ടുണ്ട്.

   പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേദിയാകുന്നു എന്നതാണ് ഇതില്‍ ശ്രദ്ധേയം. 12 രാജ്യങ്ങള്‍ക്കാണ് ടൂര്‍ണമെന്റുകള്‍ നടത്താന്‍ അവസരം ലഭിച്ചിരിക്കുന്നത്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് പാകിസ്ഥാനില്‍ വെച്ച് നടക്കുക. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്ഥാന്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകാന്‍ പോകുന്നത്.


   2026 ഫെബ്രുവരിയില്‍ ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകും. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കും. ഇതാദ്യമായാണ് നമീബിയ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയരാകുന്നത്.

   2028 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് സംയുക്ത ആതിഥേയത്വം വഹിക്കുക. 2029 ഒക്ടോബറില്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നടക്കും. 2030 ജൂണില്‍ ടി20 ലോകകപ്പിന് ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും.

   2031 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശുമാണ് സംയുക്ത ആതിഥേയത്വം വഹിക്കുക. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ടൂര്‍ണമെന്റ്.
   Published by:Sarath Mohanan
   First published:
   )}