ടി20 ലോകകപ്പ് (ICC T20 World Cup 2022) മത്സരക്രമം പുറത്തുവിട്ടു. സ്ഥിരം വൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഗ്രൂപ്പ് 2 ലാണ്. പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് (South Africa and Bangladesh) ഗ്രൂപ്പ് 2 ലെ മറ്റ് ടീമുകൾ. ഒക്ടോബർ 23 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.
ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെല്ലാം സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
The fixtures for the ICC Men’s #T20WorldCup 2022 are here!
All the big time match-ups and how to register for tickets 👇
— ICC (@ICC) January 20, 2022
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് 2 ൽ ഉള്ളത്. കൂടാതെ യോഗ്യതാ മത്സരങ്ങളിൽ നിന്ന് രണ്ട് ടീമുകൾ കൂടി ഗ്രൂപ്പ് 2 ൽ ചേരും. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഗ്രൂപ്പ് 1 ൽ ഉള്ളത്.
Group 1: Australia, New Zealand, England, Afghanistan, A1, B2
Group 2: India, Pakistan, South Africa, Bangladesh, B1, A2
India and Pakistan meet at the #T20WorldCup again at the MCG in October 👀
A look back at the previous meetings at the tournament 👇https://t.co/sIamnyp0qA
— ICC (@ICC) January 21, 2022
ഒക്ടോബർ 16 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ശ്രീലങ്കയും നമീബയും തമ്മിലുള്ള യോഗ്യതാ മത്സരമാണ് ആദ്യം. തുടർന്ന് യോഗ്യത നേടുന്ന നാല് ടീമുകൾ ഏതൊക്കെയെന്ന് വ്യക്തമാകും. ഒക്ടോബർ 22 നാണ് സൂപ്പർ 12 മത്സരം ആരംഭിക്കുന്നത്. ഓസ്ട്രേലിയ-ന്യൂസിലന്റ് മത്സരമാണ് ആദ്യം.
ഗ്രൂപ്പ് 1 ൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് പ്രധാന മത്സരം. ഒക്ടോബർ 28 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. നവംബർ 13 നാണ് ഫൈനൽ പോരാട്ടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Icc, ICC T20 World Cup, T20 World Cup 2022