• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC BANS SHAKIB AL HASAN FOR TWO YEARS FOR BREACHING ANTI CORRUPTION CODE

സൂപ്പർ താരത്തിന് രണ്ടുവർഷം വിലക്ക്; ഞെട്ടിത്തരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ലോകം

വാതുവെപ്പുകാർ സമീപിച്ച വിവരം ഐസിസിയെ അറിയിക്കാത്തതിന് ബംഗ്ലാദേശ് ടി20-ടെസ്റ്റ് നായകന് ഐസിസി വിലക്ക് ഏർപ്പെടുത്തിയത്...

cricket

cricket

  • Share this:
    ദുബായ്: വാതുവെപ്പുകാർ സമീപിച്ച വിവരം ഐസിസിയെ അറിയിക്കാത്തതിന് ബംഗ്ലാദേശ് ടി20-ടെസ്റ്റ് നായകൻ ഷാകിബ് അൽ ഹസനെ രണ്ടുവർഷത്തേക്ക് ക്രിക്കറ്റിൽനിന്ന് വിലക്കി. ഐസിസിയാണ് ബംഗ്ലാദേശിന്‍റെ സൂപ്പർതാരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ ഷാകിബിന് കളിക്കാനാകില്ലെന്ന് ഉറപ്പായി.

    അതേസമയം രണ്ടുവർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും പിന്നീട് അത് ഒരു വർഷമായി ചുരുക്കിയിട്ടുണ്ട്. ഐസിസി അഴിമതി നിരോധന നിയമത്തിലെ മൂന്നു വകുപ്പുകൾ ലംഘിച്ചതായി അഴിമതി വിരുദ്ധ കമ്മീഷന് മുന്നിൽ ഷാകിബ് സമ്മതിച്ചതിനെതുടർന്നാണ് ശിക്ഷ ഒരു വർഷമായി കുറച്ചത്.

    വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും 'കോഴിക്കോട് ആസ്ഥാനമായ സംഘടന'യുടെ ഭീകരാക്രമണ ഭീഷണി

    വിലക്ക് ഇന്നുമുതൽ നിലവിൽ വരുന്നതോടെ 2020 ഒക്ടോബർ 28 വരെ ഷാകിബിന് കളിക്കാനാകില്ല. ഐസിസി ടി20 ഓൾ റൌണ്ടർമാരുടെ പട്ടികയിൽ ഒന്നാമനാണ് ഷാകിബ് അൽ ഹസൻ. അതേസമയം തനിക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടെന്ന് ഷാകിബ് പ്രതികരിച്ചു. ഭാവിയിൽ ഐസിസിയുടെ അഴിമതി വിരുദ്ധസമിതിയുമായി സഹകരിച്ച് പ്രവർത്തിക്കാമെന്നും ഷാകിബ് അൽ ഹസൻ പറഞ്ഞു.
    First published:
    )}