നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ഓസീസിനെ ഇന്ത്യ തോൽപ്പിക്കുമെന്ന് അക്തർ; കാരണം ഇതാണ്!

  ICC World cup 2019: ഓസീസിനെ ഇന്ത്യ തോൽപ്പിക്കുമെന്ന് അക്തർ; കാരണം ഇതാണ്!

  മൊഹമ്മദ് ഷമിയെ കൂടി ഇന്ത്യ ഉൾപ്പെടുത്തുകയാണെങ്കിലും ഓസീസ് ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ലെന്ന് അക്തർ പറയുന്നു

  shoaib-akhtar

  shoaib-akhtar

  • News18
  • Last Updated :
  • Share this:
   'ഓസ്ട്രേലിയയെ ഇന്ത്യ തവിടുപൊടിയാക്കും' പാകിസ്ഥാൻ മുൻ താരം ഷോയ്ബ് അക്തറിന്‍റെ പ്രവചനമാണിത്. വെറുതെ ഇന്ത്യ ജയിക്കുമെന്ന് പറഞ്ഞു മാറുകയല്ല അക്തർ ചെയ്യുന്നത്. ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിക്കുമെന്നതിന്‍റെ കാരണങ്ങളും വീഡിയോയിലൂടെ അക്തർ നിരത്തുന്നു. ഓസ്ട്രേലിയയെ അപേക്ഷിച്ച് ഏറെ സന്തുലിതമാണ് ഇന്ത്യൻ ടീം. പേസ്-സ്പിൻ നിര കരുത്തരാണ്. മുൻനിര ബാറ്റ്സ്മാൻമാർ മികച്ച ഫോമിലും.
   എന്നിരുന്നാലും ബൌളിങ് ആയിരിക്കും ഇന്നത്തെ മത്സരത്തിൽ നിർണായകമാകുക. ഓസീസ് ബാറ്റ്സ്മാൻമാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബൌളിങിന് സാധിക്കും. സ്പിന്നർമാർ തന്നെയായിരിക്കും ഏറെ നിർണായകമാകുക. മൊഹമ്മദ് ഷമിയെ കൂടി ഇന്ത്യ ഉൾപ്പെടുത്തുകയാണെങ്കിലും ഓസീസ് ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ലെന്ന് അക്തർ പറയുന്നു.   ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസീസ്. അഫ്ഗാനിസ്ഥാനെയും വിൻഡീസിനെയുമാണ് അവർ തോൽപ്പിച്ചത്. എന്നാൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചാണ് ഇന്ത്യ വരുന്നത്. ബാറ്റ്സ്മാൻമാരും ബൌളർമാരും ഫോമിലുള്ള ഇന്ത്യയെ പിടിച്ചുകെട്ടാൻ ഓസീസിന് സാധിക്കില്ലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
   First published:
   )}