നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: പാകിസ്ഥാന് 46 ഓവര്‍ മാത്രമെങ്കില്‍ മറി കടക്കേണ്ടി വരിക ഈ ലക്ഷ്യം

    ICC World Cup 2019: പാകിസ്ഥാന് 46 ഓവര്‍ മാത്രമെങ്കില്‍ മറി കടക്കേണ്ടി വരിക ഈ ലക്ഷ്യം

    ഇന്ത്യ 46.4 ഓവറില്‍ 305 ന് 4 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളി തടസപ്പെടുത്തിയത്.

    projected score

    projected score

    • News18
    • Last Updated :
    • Share this:
      ഓള്‍ഡ്ട്രാഫോഡ്: മഴ തടസപ്പെടുത്തിയ ഇന്ത്യ- പാക് ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന് 46 ഓവര്‍ മാത്രമാണ് ബാറ്റിങ്ങ് ലഭിക്കുകയുള്ളൂവെങ്കില്‍ 327 റണ്‍സാണ് മറികടക്കേണ്ടിവരിക. മഴ നിയമപ്രകാരമാണ് ഈ ലക്ഷ്യം കുറിക്കപ്പെടുക. ഇന്ത്യ 46.4 ഓവറില്‍ 305 ന് 4 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളി തടസപ്പെടുത്തിയത്. ഏഴ് മണിക്കാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവരിക.

      71 റണ്‍സോടെ നായകന്‍ വിരാട് കോഹ്‌ലിയും 1 റണ്‍സോടെ വിജയ് ശങ്കറുമായിരുന്നു ക്രീസില്‍. രോഹിത്തിന്റെ സെഞ്ച്വറിയും രാഹുലിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറികളുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്.

      Also Read: ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത്ത്; സെഞ്ച്വറിയില്‍ പിറന്ന റെക്കോര്‍ഡുകള്‍

      113 പന്തില്‍ 14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 140 റണ്‍സായിരുന്നു രോഹിത് നേടിയത്. രാഹുല്‍ 78 പന്തില്‍ മൂന്നു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും പിന്‍ബലത്തിലായിരുന്നു 57 റണ്‍സെടുത്തത്. രോഹിത് പുറത്തായതിനു പിന്നാലെ കളത്തിലെത്തിയ ഹര്‍ദിക് (19 പന്തില്‍ 26) സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയിരുന്നു.

      മുന്‍ നായകന്‍ ധോണി (2 പന്തില്‍ 1) പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. പാകിസ്ഥാനായി മുഹമ്മദ് ആമിര്‍ രണ്ടും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഒന്നുവീതം വിക്കറ്റുകളും വീഴ്ത്തി.

      First published: