• HOME
 • »
 • NEWS
 • »
 • sports
 • »
 • 'വീണ്ടും നീലക്കുപ്പായത്തില്‍' എട്ടാമങ്കത്തിന് ഇന്ത്യ ഇറങ്ങുന്നു; ജീവന്‍ മരണ പോരാട്ടത്തിന് ബംഗ്ലാ 'കടുവകളും'

'വീണ്ടും നീലക്കുപ്പായത്തില്‍' എട്ടാമങ്കത്തിന് ഇന്ത്യ ഇറങ്ങുന്നു; ജീവന്‍ മരണ പോരാട്ടത്തിന് ബംഗ്ലാ 'കടുവകളും'

സെമി ബര്‍ത്ത് സാധ്യത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ഇറങ്ങുക

india

india

 • News18
 • Last Updated :
 • Share this:
  ബിര്‍മിങ്ഹാം: ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ധരിച്ച ഓറഞ്ച് ജേഴ്‌സിയ്ക്കു പകരം നീലക്കുപ്പായത്തില്‍ തന്നെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ഇന്ന് ജയം സ്വന്ത മാക്കിയാല്‍ ഇന്ത്യക്ക് ലോകകപ്പ് സെമി ബര്‍ത്ത് സ്വന്തമാക്കാം. മൂന്ന് സെഞ്ച്വറി ഇതിനകം ടൂര്‍ണമെന്റില്‍ നേടിക്കഴിഞ്ഞ രോഹിത്, കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിലും അര്‍ധ സെഞ്ച്വറി പിന്നിട്ട വിരാട് കോഹ്‌ലി എന്നിവരെ ആശ്രയിച്ചാണ് ബാറ്റിങ്‌നിര ഇറങ്ങുക.

  ഇംഗ്ലണ്ടിനെതിരെ അസവാന ഓവറുകളില്‍ കണ്ണും പൂട്ടി അടിക്കാതിരുന്നതിന് ധോണിയു ം ജാദവും ഇപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷെ ടൂര്‍ണമെന്റിന്റെ ഘടനയില്‍ നെറ്റ് റണ്‍ റേറ്റിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് ധോണി വിക്കറ്റ് പോകാതെ കളിച്ചതെന്നും വാദമുണ്ട്. തുടര്‍ച്ചായയി പരാജയപ്പെടുന്ന കെഎല്‍ രാഹുലിനെ മാറ്റി പന്തിനെ ഓപ്പണറാക്കാന്‍ ആലോചനയുണ്ട്. കുല്‍ദീപും ചഹലും തല്ല് വാങ്ങിയ സാഹചര്യത്തില്‍ ഒരാളെ ഒഴിവാക്കി മൂന്നാം പേസറായി ഭുനേശ്വറെ ഉള്‍പ്പെടുത്തിയാലും ആത്ഭുതപ്പെടേണ്ട. പ്രത്യേകിച്ച് ബൗണ്ടറിക്ക് നീളം കുറവായ പശ്ചാത്തലത്തില്‍.

  Also Read: അന്ന് രണ്ടുകാലും ഒടിഞ്ഞ് വീൽചെയറിൽ; കരിയർ അവസാനിച്ചെന്ന് കരുതിയിടത്ത് നിന്ന് തിരിച്ചെത്തിയ നിക്കോളാസ് പൂരാൻ

  കേദാര്‍ ജാദവോ രവീന്ദ്ര ജഡേജയോ എന്ന ചോദ്യവും ടീം മാനേജ്‌മെന്റിന് മുന്നിലുണ്ട്. മായങ്ക് അഗര്‍വാള്‍ ബുമ്രയും ഷമിയും ചേരുന്ന പേസ് ആക്രമണത്തെ തുടക്കത്തില്‍ ചെറുക്കാന്‍ ബംഗ്ലാദേശിനാകുമോ എന്നത് ശ്രദ്ധേയമാകും. കഴിഞ്ഞ ഏഷ്യ കപ്പ് ഫൈനലില്‍ ബുമ്രയുടെ ആദ്യ ഓവറുകളെ അവര്‍ ഫലപ്രദമായി നേരിട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം നടന്ന അതേ പിച്ചിലാണ് ഇന്നത്തെ പോരാട്ടവും. രണ്ടാം ഇന്നിംഗ്‌സില്‍ പിച്ച് സ്ലോ ആകുന്നത് പരിഗണിച്ച് ടോസ് കിട്ടിയാല്‍ ഇന്ത്യ ബാറ്റ് ചെയ്യാനാണ് സാധ്യത.

  അതേസമയം സെമി ബര്‍ത്ത് സാധ്യത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ഇറങ്ങുക. ഇന്ന് പരാജയപ്പെട്ടാല്‍ കടുവകളുടെ സെമി സാധ്യതകള്‍ അവസാനിക്കും. എന്നാല്‍ ഇന്ത്യക്കെതിരെ ജയിക്കുന്നത് എളുപ്പമാകില്ലെന്ന ബോധ്യം മൊര്‍ത്താസക്കും സംഘത്തിനുമുണ്ട് ഏഴു മത്സരങ്ങളില്‍ മൂന്ന ജയവും തോല്‍വിയുമാണ് കടുവകള്‍ക്കുള്ളത്. ശ്രീലങ്കക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിലവില്‍ ഏഴാം സ്ഥാനത്താണവര്‍.

  ഇനിയുമൊരു തോല്‍വി സെമി സ്ധ്യത എന്ന സ്വപ്നത്തിന് പൂര്‍ണവിരമാമിടും. രോഹിതിനെയും കോഹ്‌ലിയേയും ആദ്യ പരിനഞ്ചോവറിനുള്ളില്‍ പുറത്താക്കിനായില്‍ ബംഗ്ലാദേശിന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ മധ്യനിര അത്ര ഫോമില്ലല എന്നത് അവരും തിരിച്ചറിയുന്നുണ്ട്. 476 റണ്‍സും 10 വിക്കറ്റും ഇതിനകം സ്വന്തം പേരിലാക്കിയ ഷാക്കിബ് അല്‍ ഹസനാണ് കടുവകളുടെ കരുത്ത്. സ്ലോ പിച്ചുകളില്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കാന്‍ വുരുതള്ള ബൗളിംഗ് നിരയാണ് ബംഗ്ലാദേശിന്റേത്.

  2007 ല്‍ ഇന്ത്യയെ വീഴ്ത്തിയ ഓര്‍മകളും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ബാറ്റിങ്ങില്‍ തമീമിനും മുഷ്ഫിഖുറിനുമൊക്കെ ഇന്ത്യക്കെതിരെ മികച്ച റെക്കോഡുണ്ട്. അഫ്‌മൊഗാനിസ്ഥാനെതിര പരിക്കേറ്റ മൊഹമ്മദുള്ള ഇന്ന് കളിക്കുമെന്നാണ് റിപ്പോര്‍ട്ട.് മൊര്‍ത്താസയും മുസ്താഫിസുറമൊക്കെ ഉണ്ടെങ്കിലും പേസ് ആക്രമണത്തിന്റെ മൂര്‍ച്ച പോര. സ്പിന്നിനും പഴയ നിലവാരമില്ല. ഇന്ത്യക്കെതിരെ 35 മത്സരം കളിച്ചിട്ടുള്ള ബംഗ്ലാദേശിന് ജയിക്കാനായത് അഞ്ചില്‍ മാത്രം. മുന്‍ കളികളിലെ പ്രകടനം പോര ഇന്ത്യയെ മറികടക്കാനെന്നാണ് ക്യപ്്ഫന്‍ മഷ്‌റഫെ മൊര്‍ത്താസയും പറഞ്ഞിരുന്നു.

  First published: