• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആദ്യ ലോകകപ്പ് സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോ; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കൂറ്റന്‍സ്‌കോറിലേക്ക്

28 ഓവര്‍ പിന്നിടുമ്പോള്‍ 194 ന് 1 എന്ന നിലയിലാണ് ആതിഥേയര്‍

news18
Updated: June 30, 2019, 5:10 PM IST
ആദ്യ ലോകകപ്പ് സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോ; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കൂറ്റന്‍സ്‌കോറിലേക്ക്
Bairstow
  • News18
  • Last Updated: June 30, 2019, 5:10 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ലോകകപ്പിലെ ആദ്യ സെഞ്ച്വറിയുമായി ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ. 90 പന്തില്‍ നിന്നാണ് ബെയര്‍‌സ്റ്റോ മൂന്നക്കം കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തിയ ബെയര്‍‌സ്റ്റോ ഇതുവരെ ആറ് സിക്‌സറും പത്ത് ഫോറുമാണ് നേടിയത്. മത്സരം 28 ഓവര്‍ പിന്നിടുമ്പോള്‍ 194 ന് 1 എന്ന നിലയിലാണ് ആതിഥേയര്‍. 13 റണ്‍സോടെ റൂട്ടും 108 റണ്‍സോടെ ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

66 റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലീഷുകാര്‍ക്ക് നഷ്ടമായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ രവീന്ദ്ര ജഡേജയാണ് ക്യാച്ചെടുത്തത്. കെഎല്‍ രാഹുലിന് പരുക്കേറ്റതാണ് ജഡേജ കളത്തിലിറങ്ങാന്‍ കാരണം.

Also Read: അടിച്ചു തകര്‍ത്ത് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍; ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ

വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ കഴിയും. മറുവശത്ത് തുടര്‍ തോല്‍വികള്‍ നേരിട്ട ഇംഗ്ലണ്ടിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ സെമിയില്‍ കടക്കുന്നത് ബുദ്ധിമുട്ടാകും.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...