• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടോസ് ജയം ഇംഗ്ലണ്ടിന്, ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ലോകകപ്പില്‍ ഋഷഭ് പന്തിന് അരങ്ങേറ്റ മത്സരം

വിജയ് ശങ്കറിനു പകരം ഋഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍

news18
Updated: June 30, 2019, 2:46 PM IST
ടോസ് ജയം ഇംഗ്ലണ്ടിന്, ബാറ്റിങ്ങ് തെരഞ്ഞെടുത്തു; ലോകകപ്പില്‍ ഋഷഭ് പന്തിന് അരങ്ങേറ്റ മത്സരം
റിഷഭ് പന്ത്
  • News18
  • Last Updated: June 30, 2019, 2:46 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ കഴിയും. ഈ ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത ടീമാണ് ഇന്ത്യ. ബൗളിംഗും മുന്‍നിരബാറ്റിംഗുമാണ് കരുത്ത്. ആദ്യമൂന്ന് കളികളില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടിച്ച രോഹിത് ശര്‍മ കഴിഞ്ഞ രണ്ടുകളികളില്‍ പെട്ടെന്ന് പുറത്തായത് ആശങ്കയാണ്.

ആ രണ്ടുകളികളിലും ഇന്ത്യ മികച്ച സ്‌കോറിലെത്തിയുമില്ല. രാഹുല്‍ മോശമല്ലാതെ കളിക്കുന്നുണ്ടെങ്കിലും പൂര്‍ണമികവ് പ്രകടമല്ല. വിരാട് കോഹ്‌ലി പഴുതുകളില്ലാതെ കളിക്കുന്നണ്ടെന്ന ആശ്വാസമുണ്ട് ടീമിന്. മറുവശത്ത് കടുത്ത സമ്മര്‍ദത്തോടെയാകും ഇംഗ്ലണ്ട് ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. തുടര്‍ തോല്‍വികള്‍ നേരിട്ട ഇംഗ്ലണ്ടിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ സെമിയില്‍ കടക്കുന്നത് ബുദ്ധിമുട്ടാകും.



Loading...

Also Read: ഏഴാമങ്കം അല്‍പ്പസമയത്തിനകം; സെമി ഉറപ്പിക്കാന്‍ ഇന്ത്യ; സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇംഗ്ലണ്ട്

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...