ICC World Cup: ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു; കാര്‍ത്തിക്കും ഭൂവിയും ടീമില്‍
ICC World Cup: ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു; കാര്‍ത്തിക്കും ഭൂവിയും ടീമില്‍
കുല്‍ദീപും കേദാറും പുറത്ത്
india bangladesh
Last Updated :
Share this:
ബിര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശ് പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. കേദാര്‍ ജാദവിനു പകരം ദിനേശ് കാര്‍ത്തിക്കും കുല്‍ദീപ് യാദവിനു പകരം ഭൂവനേശ്വര്‍ കുമാറുമാണ് ടീമിലിടം നേടിയത്.
ഇന്ന് ജയം സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ലോകകപ്പ് സെമി ബര്‍ത്ത് സ്വന്തമാക്കാം. മൂന്ന് സെഞ്ച്വറി ഇതിനകം ടൂര്‍ണമെന്റില്‍ നേടിക്കഴിഞ്ഞ രോഹിത്, കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിലും അര്‍ധ സെഞ്ച്വറി പിന്നിട്ട വിരാട് കോഹ്ലി എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിങ്ങ് കരുത്ത്.
അതേസമയം സെമി ബര്‍ത്ത് സാധ്യത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് ഇറങ്ങുക. ഇന്ന് പരാജയപ്പെട്ടാല്‍ കടുവകളുടെ സെമി സാധ്യതകള്‍ അവസാനിക്കും. എന്നാല്‍ ഇന്ത്യക്കെതിരെ ജയിക്കുന്നത് എളുപ്പമാകില്ലെന്ന ബോധ്യം മൊര്‍ത്താസക്കും സംഘത്തിനുമുണ്ട് ഏഴു മത്സരങ്ങളില്‍ മൂന്ന ജയവും തോല്‍വിയുമാണ് കടുവകള്‍ക്കുള്ളത്. ശ്രീലങ്കക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിലവില്‍ ഏഴാം സ്ഥാനത്താണവര്‍.
Our Playing XI for today's game. DK and Bhuvneshwar Kumar come in in place of Kedar and Kuldeep. pic.twitter.com/HQscpxjRSl
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.