ബിര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. കെഎല്‍ രാഹുലും രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറിയുമായി കുതിക്കുകയാണ്. 20 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 120 റണ്‍സ് എടുത്തിട്ടുണ്ട്.
നാല് ഫോറും മൂന്നു സിക്സും സഹിതമാണ് രോഹിത് 61 റണ്‍സിലെത്തിയത് മറുവത്ത് രാഹുല്‍ ആറു ഫോറും ഒരു സിക്സും സഹിതം 57 റണ്‍സുമെടുത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ടുമാറ്റങ്ങളുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. കേദാര്‍ ജാദവിനു പകരം ദിനേശ് കാര്‍ത്തിക്കും കുല്‍ദീപ് യാദവിനു പകരം ഭൂവനേശ്വര്‍ കുമാറുമാണ് ടീമിലിടം നേടിയത്.
ഇന്ന് ജയം സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ലോകകപ്പ് സെമി ബര്‍ത്ത് സ്വന്തമാക്കാം. അതേസമയം മറുവശത്ത് സെമി ബര്‍ത്ത് സാധ്യത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് കളിക്കുന്നത്. ഇന്ന് പരാജയപ്പെട്ടാല്‍ കടുവകളുടെ സെമി സാധ്യതകള്‍ അവസാനിക്കും. എന്നാല്‍ ഇന്ത്യക്കെതിരെ ജയിക്കുന്നത് എളുപ്പമാകില്ലെന്ന ബോധ്യം മൊര്‍ത്താസക്കും സംഘത്തിനുമുണ്ട് ഏഴു മത്സരങ്ങളില്‍ മൂന്ന ജയവും തോല്‍വിയുമാണ് കടുവകള്‍ക്കുള്ളത്. ശ്രീലങ്കക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിലവില്‍ ഏഴാം സ്ഥാനത്താണവര്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.