• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അടിച്ചു തകര്‍ത്ത് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍; ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ

പകരക്കാരനായെത്തിയ രവീന്ദ്ര ജഡേജ ലൈനരികില്‍വെച്ച് തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് റോയിയെ വീഴ്ത്തിയത്

news18
Updated: June 30, 2019, 4:46 PM IST
അടിച്ചു തകര്‍ത്ത് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍; ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ
india
  • News18
  • Last Updated: June 30, 2019, 4:46 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ്് മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 22.1 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 160 ന് ഒന്ന എന്ന നിലയിലാണ് ജേസണ്‍ റോയുടെ (66) വിക്കറ്റ് മാത്രമാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. പകരക്കാരനായെത്തിയ രവീന്ദ്ര ജഡേജ ലൈനരികില്‍വെച്ച് തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് റോയിയെ വീഴ്ത്തിയത്.

തുടക്കംമുതലെ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ പന്തെറിഞ്ഞവരെല്ലാം നിരാശപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരുടെ നിഴല്‍ മാത്രമാണ് ബിര്‍മിങ്ഹാമിലെ പിച്ചില്‍ കാണാന്‍ കഴിയുന്നത്.

Also Read:  ഔട്ട് വിളിക്കാതെ അംപയര്‍, റിവ്യു നല്‍കാതെ അവസരം കളഞ്ഞ് ഇന്ത്യ; ഇംഗ്ലണ്ടിന് മികച്ച തുടക്കം

ബൂമ്രയെറിഞ്ഞ പതിനൊന്നാം ഓവറില്‍ റോയ് കീപ്പര്‍ ക്യാച്ചായെങ്കിലും അംപയര്‍ വിക്കറ്റ് വിളിക്കാത്തതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ടീം ഡിആര്‍എസ് നല്‍കിയിരുന്നുമില്ല. എന്നാല്‍ റീ പ്ലേയില്‍ താരത്തിന്റെ ഗ്ലൗസില്‍ പന്തുരഞ്ഞടായി വ്യക്തമായിരുന്നു. അംപയര്‍ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്.

തൊട്ടടുത്ത രണ്ട് പന്തുകളില്‍ സിക്‌സും ഫോറുമായാണ് റോയ് തനിക്ക് വീണുകിട്ടിയ അവസരം ആഘോഷിച്ചത്. ബൗണ്ടറികളിലൂടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നത്.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...