നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മികച്ച തുടക്കത്തിനുശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍; ഇന്ത്യ 237 ന് 4 എന്ന നിലയില്‍

  മികച്ച തുടക്കത്തിനുശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍; ഇന്ത്യ 237 ന് 4 എന്ന നിലയില്‍

  180 ന് 1 എന്ന നിലയില്‍ നിന്ന് 237 ന് 4 എന്ന സ്‌കോറിലേക്കാണ് ഇന്ത്യ എത്തിയത്

  bangladesh

  bangladesh

  • News18
  • Last Updated :
  • Share this:
   ബിര്‍മിങ്ഹാം: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ മികച്ച തുടക്കത്തിനുശേഷം ഇന്ത്യയ്ക്ക് 4 വിക്കറ്റ് നഷ്ടമായി. 180 ന് 1 എന്ന നിലയില്‍ നിന്ന് 237 ന് 4 എന്ന സ്‌കോറിലേക്കാണ് ഇന്ത്യ എത്തിയത്. ഓപ്പണര്‍മാര്‍ക്ക് പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയും പവര്‍ ഹിറ്റര്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് മടങ്ങിയിരിക്കുന്നത്.

   നേരത്തെ ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി കുറിച്ച രോഹിത്ത് ശര്‍മയുടെയും (104), കെഎല്‍ രാഹുലിന്റെയും (77) മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. തൊട്ടുപിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയും (26), ഹര്‍ദിക് പാണ്ഡ്യയും(0) പെട്ടെന്ന് മടങ്ങുകയായിരുന്നു.

   Also Read: 'ഹിറ്റ്മാനു മുന്നില്‍ വഴിമാറി ലോകകപ്പ് റെക്കോര്‍ഡുകള്‍' സ്വന്തമാക്കിയത് ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി

   23 റണ്‍സെടുത്ത ഋഷഭ് പന്തും റണ്‍സൊന്നുമെടുക്കാതെ സീനിയര്‍ താരം എംഎസ് ധോണിയുമാണ് ക്രീസില്‍. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍ രണ്ടും റൂബെല്‍ ഹുസൈനും സൗമ്യ സര്‍ക്കാറും ഒന്നുവീതം വിക്കറ്റുകളും വീഴ്ത്തി.
   First published:
   )}