• HOME
  • »
  • NEWS
  • »
  • sports
  • »
  • രക്ഷാപ്രവര്‍ത്തനത്തിനിടെ കോഹ്‌ലിയും വീണു; മത്സരം ഇംഗ്ലണ്ടിന്റെ കൈകളില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ കോഹ്‌ലിയും വീണു; മത്സരം ഇംഗ്ലണ്ടിന്റെ കൈകളില്‍

29 ഓവര്‍ പിന്നിടുമ്പോള്‍ 148 ന് 2 എന്ന നിലയിലാണ് ഇന്ത്യ

rohit

rohit

  • News18
  • Last Updated :
  • Share this:
    ബിര്‍മിങ്ഹാം: ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 66 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയെ പ്ലങ്കറ്റാണ് വീഴ്ത്തിയത്. രോഹിത്തും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് പ്ലങ്കറ്റ് വിരാടിനെ വീഴ്ത്തുന്നത്. ഏഴ് ഫോറുകളാണ് ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.

    29 ഓവര്‍ പിന്നിടുമ്പോള്‍ 148 ന് 2 എന്ന നിലയിലാണ് ഇന്ത്യ. 79 റണ്‍സോടെ രോഹിത് ശര്‍മയും ഋഷഭ് പന്തുമാണ് ക്രീസില്‍. നേരത്തെ സ്‌കോര്‍ബോര്‍ഡില്‍ എട്ടുറണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക ആദ്യ വിക്കറ്റ് നഷ്ടമായത്. അക്കൗണ്ട് തുറക്കാതെ രാഹുലാണ് ആദ്യം പുറത്തായത്.

    Also Read: 'ഷമി ഹീറോ ഡാ' തിരിച്ചടികള്‍ക്കിടയിലും ലോകകപ്പില്‍ സുവര്‍ണ്ണ നേട്ടവുമായി ഷമി

    നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ ബാറ്റെടുത്ത മറ്റു താരങ്ങളെല്ലാം ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 5 വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകിയത്.

    ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. റോയ് (66) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ബെയര്‍സ്‌റ്റോ (111) റണ്‍സുമായാണ് മടങ്ങിയത്. 109 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് ബെയര്‍സ്‌റ്റോ 111 റണ്‍സെടുത്തത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യക്കെതിരെ കുറിക്കപ്പെട്ടത്.

    First published: